മൂന്നിലവ്: മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ സേവ് ക്ലബ് പഞ്ചായത്ത് തലത്തിൽ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി മായ അലക്സ് ആദ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി എൽ ജോസഫ് ഉത്ഘാടനം ചെയ്തു.


പഞ്ചായത്ത് സെക്രട്ടറി ശ്രീമതി സൗമ്യ എം ബ്ലോക്ക് മെമ്പർമാർ ജിറ്റോ, ബിന്ദു സെബാസ്റ്റ്യൻ,പഞ്ചായത്ത് മെമ്പർമാരായ റീന റിനോൾഡ്, ലിൻസിമോൾ ജെയിംസ് , ഷാന്റിമോൾ സാം,ജോഷി ജോഷ, ജെയിംസ് മാമൻ, ജോളി ടോമി, കുടുംബശ്രീ ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ, എസ് സി കുടുംബങ്ങൾ, പട്ടികജാതി കമ്മ്യൂണിറ്റി സോഷ്യൽ വർക്കർ അഖിൽ എസ് ബി ,ലാളം ബ്ലോക്ക് മൂന്നിലവിലെ എസ് സി കുടുംബങ്ങളുടെ പ്രവർത്തനങ്ങൾ നൂറു ശതമാനവും എത്തിച്ചതിൽ എസ് സി പ്രൊമോട്ടർ രാഹുൽ കെ എസ് നു ആദരവു നൽകി.
സേവ് ക്ലബ്ബിന്റെ വികസനം വാർഡ് തലത്തിലും, പഞ്ചായത്ത് തലത്തിലും ഏകോപിപ്പിക്കും.