സംസ്ഥാനത്ത് യുകെയില്‍ നിന്നെത്തിയ മൂന്നു പേര്‍ക്ക് കൂടി ജനിതകമാറ്റം വന്ന വൈറസ് ബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: യുകെയില്‍ നിന്നുമെത്തിയ മൂന്നു പേര്‍ക്ക് കൂടെ ജനിതകമാറ്റം വന്ന വൈറസ് ബാധ സ്ഥിരീകരിച്ചു.

പോസിറ്റീവായി ചികില്‍സയിലായിരുന്ന ഇവരുടെ സ്രവം വിദഗ്ധ പരിശോധനയ്ക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് മൂന്നു പേര്‍ക്കു കൂടെ ജനിതക മാറ്റം വന്ന വൈറസ് ബാധ സ്ഥിരീകരിച്ചതായി കണ്ടെത്തിയത്.

കണ്ണൂര്‍ ജില്ലയിലെ 25, 27 വയസുള്ള രണ്ടുപേര്‍ക്കും പത്തനംതിട്ട ജില്ലയിലെ 52 വയസുള്ള ഒരാള്‍ക്കുമാണ് ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചത്. ഇവരെല്ലാം പുരുഷന്‍മാരാണ്.

ഇതോടെ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിരിച്ചിട്ടില്ല.

അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 56 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply