പാലാ: ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ നിർദ്ദേശിച്ചു. ഉരുൾപൊട്ടൽ സംഭവിച്ച പ്രദേശങ്ങൾ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് ആവശ്യമായ സുരക്ഷയും ആവശ്യമായ സൗകര്യങ്ങളും ഒരുക്കണമെന്ന് ജില്ലാ കളക്ടർ, ആർ ഡി ഒ, തഹസിൽദാർ എന്നിവർക്കു നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എം എൽ എ അറിയിച്ചു. ഏത് അടിയന്തിര സാഹചര്യവും നേരിടാൻ ജില്ലാ ഭരണകൂടം, പോലീസ്, ഫയർ ആൻ്റ് റെസ്ക്യൂ സർവ്വീസ് എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അധികൃതർ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ Read More…