പാലാ : സി.എം.ഐ. കോട്ടയം സെന്റ് ജോസഫ് പ്രവിശ്യയുടെ കീഴിലുള്ള സ്കൂളുകൾ പങ്കെടുക്കുന്ന സാൻജോ ഫെസ്റ്റ് നാളെ പാലാ സെന്റ് വിൻസെന്റ് – ചാവറ ക്യാമ്പസിൽ നടക്കും. കോട്ടയം, ഇടുക്കി, എർണാകുളം ജില്ലകളിലും തേനി, ബാംഗ്ലൂർ പ്രദേശങ്ങളിലുമായി പ്രൊവിൻസിനു കീഴിലുള്ള 20 സ്കൂളുകൾ പങ്കെടുക്കുന്ന സാൻജോ ഫെസ്റ്റ് മൂന്ന് ഘട്ടമായാണ് നടക്കുന്നത്.
ആദ്യ രണ്ട് ഘട്ടങ്ങളിൽ രചനാ മത്സരങ്ങളും സ്റ്റേജ് ഇനങ്ങളും തുടർന്ന് മൂന്നാം ഘട്ടമായി സാൻജോ സ്പോർട്ട്സും നടക്കും. നാളെ നടക്കുന്ന കലാ മത്സരങ്ങളിൽ ആയിരത്തോളം കുട്ടികൾ പങ്കെടുക്കും. പാലാ ചാവറ സ്കൂൾ പ്രിൻസിപ്പാൾ ഫാ. സാബു കൂടപ്പാട്ട് സി.എം.ഐ. മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും.
കോർപ്പറേറ്റ് മാനേജർ ഫാ. ജോസുകുട്ടി ഐക്കരപ്പറമ്പിൽ സി.എം.ഐ., പാലാ സെന്റ് വിൻസെന്റ് – ചാവറ സ്കൂൾ മാനേജർ ഫാ. ജോസുകുട്ടി പടിഞ്ഞാറേപ്പീടിക സി.എം.ഐ., ജനറൽ കൺവീനർ വിൽസൺ ജോസഫ് തുടങ്ങിയവർ ഫെസ്റ്റിന് നേതൃത്വം നൽകും.