തീക്കോയി:തീക്കോയി സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ‘ചന്ദനം -കൃഷി രീതിയും വിപണന സാധ്യതകളും’ എന്ന വിഷയത്തില്‍ പഠന ക്ലാസ്സ് സംഘടിപ്പിച്ചു.
ശ്രീ.ഷാന്‍ട്രി ടോം (DFO, flying squad, idukki), ശ്രീ. എം. ജി. വിനോദ്കുമാര്‍ (ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍, മറയൂര്‍ ) എന്നിവര്‍ ക്ലാസ്സ് നയിച്ചു.
ബാങ്ക് പ്രസിഡന്റ് അഡ്വ. വി. ജെ. ജോസ് അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ഗോപി സി കെ മലയില്‍,മുന്‍ പ്രസിഡന്റുമാരായ പി എസ് സെബാസ്റ്റ്യന്‍ പാമ്പ്‌ലാനിയില്‍,എം ഐ ബേബി മുത്തനാട്ട്,ഭരണസമിതി അംഗങ്ങളായ വി സി ജോര്‍ജ് വെള്ളൂക്കുന്നേല്‍, അമ്മിണി തോമസ്,ബേബി പുതനപ്രക്കുന്നേല്‍, ജോയി പൊട്ടനാനിയില്‍,ബാലകൃഷ്ണന്‍ തെക്കേടത്ത്,ജോര്‍ജ് ആഗസ്റ്റിന്‍ മാന്നാത്ത്, മോഹനന്‍ കുട്ടപ്പന്‍, ലാലി താഴത്തുപറമ്പില്‍, ലിസി പോര്‍ക്കാട്ടില്‍, സെബാസ്റ്റ്യന്‍ പുല്ലാട്ട്, സെക്രട്ടറി ജോയ്സി ജേക്കബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
‘ഒരു വീട്ടില്‍ ഒരു ചന്ദനം ‘പദ്ധതിയുടെ ഭാഗമായി തീക്കോയി സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നാലായിരത്തോളം ചന്ദനതൈകള്‍ വിതരണം ചെയ്തിരുന്നു.
ഇനിയും തൈകള്‍ ആവശ്യമുള്ളവര്‍ സെപ്റ്റംബര്‍ 24 ന് മുന്‍പായി ബാങ്ക് ഹെഡ് ഓഫീസിലോ ബ്രാഞ്ചുകളിലോ കണ്‍സ്യുമര്‍ സ്റ്റോറിലോ ബന്ധപ്പെടാവുന്നതാണെന്ന് ബാങ്ക് പ്രസിഡന്റ് അഡ്വ. വി. ജെ. ജോസ് അറിയിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19