കുവൈറ്റിലെ സീറോ മലബാര്‍ സഭ അംഗങ്ങളുടെ കൂട്ടായ്മയായ കുവൈറ്റ് കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ക്രിസ്മസ്-പുതുവത്സരാഘോഷം Sanctus 2020 ഓണ്‍ലൈനായി സംഘടിപ്പിച്ചു
കുവൈറ്റ് കത്തോലിക്കാ കോണ്ഗ്രസ്പ്രസിഡന്റ്അജു തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് മുഖ്യ അതിഥിയായ കുവൈത്തിലെ ഇന്ത്യന്‍ അംബാസിഡര്സിബി ജോര്‍ജ് ഐഎഫ്എസ് ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളുടെ ഉദ്ഘാടനം ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ നിര്‍വഹിച്ചു.

കുവൈറ്റില്‍ കത്തോലിക്കാ കോണ്‍ഗ്രസ് നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം അനുഗ്രഹ പ്രഭാഷണം നടത്തി അനുഗ്രഹാശിസ്സുകള്‍ നേര്‍ന്നു .

ഫാദര്‍ സണ്ണി പുല്‍പ്പറമ്പില്‍ ക്രിസ്തുമസ് സന്ദേശം നല്കി. ക്രിസ്തുമസ് കരോളും ക്രിസ്തുമസ് കരോള്‍ഗാന അവതരണവും കുട്ടികളുടെ വിവിധ കലാപരിപാടികളും ചടങ്ങിന് കൊഴുപ്പേകി.
കുവൈറ്റ് കത്തോലിക്കാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിജേക്കബ് ആന്റണി വലിയവീടന്‍ സ്വാഗതവും ട്രഷറര്‍ ബെന്നി പുത്തന്‍ നന്ദിയും പറഞ്ഞു. റോസ്മിന്‍ പ്ലാത്തോട്ടം പരിപാടിയുടെ അവതാരകയായിരുന്നു.
സമ്മേളനാനന്തരം പ്രസിദ്ധ പിന്നണി ഗായകരുടെ ഗാനമേളയും ഉണ്ടായിരുന്നു.