Pala News

പാലാ അമിനിറ്റി സെൻറർ ഉപയോഗശൂന്യം : സജി മഞ്ഞക്കടമ്പിൽ

പാലാ :പാലായുടെ ഹൃദയഭാഗത്ത് 5 കോടി രൂപ മുതൽമുടക്കി മീനച്ചിലാറിനും ളാലം തോട്ടിനും നടുവിലായി കുഴിയെടുത്ത് നിർമ്മിച്ചിരിക്കുന്ന പാലാ അമിനിറ്റി സെൻറർ ഉപയോഗശൂന്യമാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.

എല്ലാ മഴക്കാലത്തും വെള്ളം കയറുന്ന പ്രസ്തുത അമിനിറ്റി സെന്ററിന്റെ ഹാൾ ഒരു ആവശ്യത്തിനും ഉപയോഗപ്പെടുത്താൻ സാധിക്കില്ല .മാത്രമല്ല പാർക്കിംഗ് സൗകര്യമോ വാഹനങ്ങൾ കയറ്റുവാനോ സൗകര്യങ്ങളോ ഇല്ലാതെ അശാസ്ത്രീയമായാണ് നിർമ്മാണം നടത്തിയിരിക്കുന്നതും സജി ആരോപിച്ചു.

കോടികൾ നശിപ്പിച്ച് അശാസ്ത്രീയമായ നിർമ്മാണത്തിന് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും സജി ആവശ്യപ്പെട്ടു.അമിനിറ്റി സെൻറർ പന്നി വളർത്താൻ മാത്രമെ പ്രയോജനപ്പെടു എന്ന് സജി കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published.