General News

മുഖ്യമന്ത്രി കോട്ടയത്തെ ജനങ്ങളെ ബന്ദിയാക്കി: സജി മഞ്ഞക്കടമ്പിൽ

കോട്ടയം : സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന് ശേഷം കോട്ടയത്ത് കെ.ജി.ഒ.എ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി കോട്ടയത്തെ ജനങ്ങളെ ബന്ദിയാക്കി എന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.

യുഡിഎഫ് സർക്കാരിൻറെ കാലഘട്ടത്തിൽ ആരോപണത്തിന്റെ പേരിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും , ധനകാര്യ മന്ത്രി ആയിരുന്ന കെ എം മാണിയും രാജി വയ്ക്കണം എന്ന് പറഞ്ഞ് സമരാഭാസം നടത്തി നാട്ടിൽ കലാപം അഴിച്ച് വിടാൻ നേതൃത്വം നൽകിയ ഇപ്പോൾ
ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ പോലീസിനെ ഉപയോഗിച്ച് ജനങ്ങളുടെ സഞ്ചാര സ്വതന്ത്ര്യം തടയാതെ,നിരപരാധിത്വം തെളിയിക്കപ്പെടുന്നത് വരെ അധികാരത്തിൽ നിന്നും മാറി നിന്ന് നാട്ടിൽ സമാധന അന്തരീക്ഷം സൃഷ്ടിക്കണമെന്നും സജി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.