General News

കെ എം മാണിയെ അപമാനിക്കാൻ പിച്ചതെണ്ടിയവർക്കായി കാലം കരുതിവച്ച മറുപടി: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: സംസ്ഥാന മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ സ്വർണകളളക്കടത്തിനെക്കുറിച്ചും , കറൻസി കടത്തിനും എതിരെ ആരോപണം ഉയർന്ന സാഹചര്യത്തിൽ ആരോപണത്തിന്റെ സത്യാവസ്ഥ തെളിയും വരെയും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ അധികാരത്തിൽ നിന്നും മാറിനിന്ന് കേരളത്തിലെ കലാപ അന്തരീക്ഷം ഒഴിവാക്കണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സാമ്പത്തിക ദാരിദ്ര്യം അനുഭവിക്കുന്ന പിണറായി വിജയൻ കേരളത്തിന് അപമാനകരമായ സ്വർണ്ണ കള്ളക്കടത്ത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് ഫ്രണ്ട് പ്രവർത്തകർ കോട്ടയം ടൗണിലൂടെ ബിരിയാണി ചെമ്പിൽ പിച്ച തെണ്ടി സമാഹരിച്ച പണം പിണറായി വിജയന് മണിയോർഡറായി കോട്ടയം ഹെഡ് പോസ്റ്റോഫീസിൽ നിന്നും അയയ്ക്കുന്നസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

ബാർ കോഴ ആരോപണത്തിന്റെ പേരിൽ കെ.എം.മാണിക്ക് പിച്ച തെണ്ടി മണി ഓർഡർ അയച്ച് അപമാനിച്ച ഡി വൈ എഫ് ഐ ക്കായി കാലം കരുതി വച്ച മറുപടിയായി ഈ പ്രതിഷേധം മാറിയെന്നും സജി കൂട്ടി ചെർത്തു.യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ പ്രസിഡൻറ് ഷിജു പാറയിടുക്കിൽ അധ്യക്ഷതവഹിച്ചു.

പാർട്ടി ഉന്നതാതി കാരസമിതി അംഗം പ്രിൻസ് ലൂക്കോസ്, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജിത് മുതിരമല, പാർട്ടി ജനറൽ സെക്രട്ടറി ജോയി ചെട്ടിശേരി, കര്യൻ പി കുര്യൻ, ഷിനു പാലത്തുങ്കൽ, ഡിജു സെബാസ്റ്റ്യൻ, ജോമോൻ ഇരുപ്പക്കാട്ട്, നോയൽ ലൂക്ക് പെരുമ്പാറയിൽ, ഷിജു പാറക്കുളം, നിജോ ജോസ്, ജോബിസ് ജോൺ കിണറ്റുങ്കൽ , അഭിഷേക് ബിജു, ടോം ജോസഫ്, അമൽ പി ബാബു, ബിനു സെബാസ്റ്റ്യൻ, ജ്യോതിഷ്മോഹനൻ , ഗോപകുമാർ, സാബു എൻ ജി , അഭിലാഷ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.