പാലാ: പാലായുടെ പ്രിയങ്കരനായിരുന്ന ജനനേതാവ് ശ്രീ കെ.എം. മാണിക്കെതിരെ ബാർകോഴ ആരോപണത്തിന്റെ പേരിൽ അദ്ദേഹത്തെ കള്ളൻ കോരനായി ചിത്രീകരിച്ച് പാലാ ടൗണിൽ പ്രകടനം നടത്തിയ ഡി.വൈ.എഫ്.ഐക്ക് കാലം കരുതിവച്ച മറുപടിയാണ് ഇന്ന് യൂത്ത് ഫ്രണ്ടിന്റെ നേതൃത്വൽ പാലായിൽ നടന്ന സമരം എന്ന് യു.ഡി.എഫ്. കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
ആരോപണത്തിന്റെ പേരിൽ അക്രമസമരങ്ങൾ അഴിച്ചുവിട്ടവർക്ക് ആത്മാഭിമാനം ഉണ്ടെങ്കിൽ അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന ഇടതു സർക്കാർ രാജിവെച്ച് കേരളത്തിൽ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കണമെന്നും സജി ആവശ്യപ്പെട്ടു.
യൂത്ത് ഫ്രണ്ട് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതീകാത്മകമായി ബിരിയാണി ചെമ്പ് ചുമന്ന് പിണറായി വിജയനുമായി നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം പ്രസിഡന്റ് ഷിനു പാലത്തിങ്കലിന്റെ നേതൃത്വത്തിൽ നടന്ന സമരത്തിൽ കേരള കോൺഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ്ജ് പുളിങ്കാട്, പാർട്ടി സംസ്ഥാന സെക്രട്ടറിമാരായ തോമസ് ഉഴുന്നാലിൽ, സന്തോഷ് കാവുകാട്ട്, മത്തച്ചൻ പുതിയിടത്തുചാലിൽ, യുത്ത് ഫ്രണ്ട് കോട്ടയം ജില്ലാ പ്രസിഡണ്ട് ഷിജു പാറയിടുക്കിൽ, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ഡിജു സെബാസ്റ്റ്യൻ, കെ റ്റി യൂസി സംസ്ഥാന സെക്രട്ടറി കെ സി കുഞ്ഞുമോൻ , കെ.എസ്.സി. കോട്ടയം ജില്ലാ പ്രസിഡൻറ് നോയൽ ലൂക്ക്, ചാക്കോച്ചൻ കളപ്പുര,ജിമ്മി വാഴാംപ്ലാക്കൽ, ജോബി നബുടാകം, മെൽബിൻ പറമുണ്ട, ടോം ജോസഫ് കണിയശേരിൽ, റോഷൻ ജോസ് കൊച്ചു പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.