General News

എ കെ ജി സെന്റർ ആക്രമണം ആരോപണങ്ങൾ മറക്കാനുള്ള നാടകം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ മാത്യു കുഴൽനാടൻ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ നിന്നും രക്ഷപെടാൻ സിപിഎം തന്ത്രപൂർവ്വം ആവിഷ്കരിച്ച നാടകമാണ് എ കെ ജി സെന്റർ ആക്രമണവും, തുടർന്ന് കോട്ടയം ഡിസിസി ഓഫീസ് അക്രമണവും എന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.

എ കെ ജി സെന്റർ ആ ക്രമണത്തിലെ യഥാർത്ഥ പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കോട്ടയം ഡിസിസി ഓഫീസ് പരസ്യമായി കല്ലെറിഞ്ഞ് തകർത്ത സിപിഎം ഗുണ്ടകൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും സജി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.