
കാഞ്ഞിരപ്പള്ളി : സംസ്ഥാന സർക്കാരിനും, മുഖ്യമന്ത്രി പിണറായി വിജയനും , മകൾ വീണാ വിജയനും എതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനായി സി.പി.എം. തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണവും, എ.കെ.ജി സെന്ററിന് നേരേയുള്ള പടക്കഏറും, സജി ചെറിയാന്റെ ഭരണഘടന അധിക്ഷേ പ്രസംഗവും നടന്നിരിക്കുന്നത് എന്ന് കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.
കേരളാ കോൺഗ്രസ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം നേതൃയോഗം പത്തനാട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.നിയോജക മണ്ഡലം പ്രസിഡന്റ് സി.വി.തോമസുകുട്ടി അദ്ധ്യക്ഷത വഹിച്ചു.
പാർട്ടി ജനറൽ സെക്രട്ടറിമാരായ അഡ്വ: തോമസ് കുന്നപ്പള്ളി , അഡ്വ: പി.സി മാത്യു, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജിത്ത് മുതിരമല, അഡ്വ: മനീഷ് ജോസ്, അഡ്വ: രാജൻ തോമസ്, തോമസ് ഇലവുങ്കൽ, ഒ.ജെ.വർഗീസ്, സി.റ്റി തോമസ്, ,ഏബ്രാഹം ജോസ്, ജോഷി വെള്ളാവൂർ, ലാൽജി തോമസ്, ജോൺസി തോമസ്, ജോയി മുണ്ടാപ്പള്ളി എന്നിവർ സംസാരിച്ചു.