നിലവിൽ കോട്ടയത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ കെട്ടിടത്തിന് വിള്ളൽ ഉണ്ടെന്നും സുരക്ഷ ഭീഷണി ഉണ്ടെന്നും വരുത്തി തീർത്ത് ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ നിന്നും മറ്റൊരു കെട്ടിടത്തിലേക്ക് പാസ്പോർട്ട് സേവാ കേന്ദ്രം മാറ്റുന്നതിന് വേണ്ടി നീക്കം നടത്തിയവരെ കുറിച്ച് അന്വേഷണം നടത്തണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.
നിലവിലുള്ള കെട്ടിടത്തിന്ഏതെങ്കിലും തരത്തിലുള്ള അപകട സാധ്യത ഉണ്ടെങ്കിൽ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുതിയ സ്ഥലത്തേക്ക് നീക്കുന്നതിനെ എതിർക്കില്ല എന്നും സജി പറഞ്ഞു.


നിലവിലുള്ള കെട്ടിടത്തിൽ നിന്നും പുതിയ കെട്ടിടത്തിലേക്ക് പാസ്പോർട്ട് സേവാ കേന്ദം ഷിഫ്റ്റ് ചെയ്യുന്നതിന് 9 കോടി രൂപ ചിലവ് വരുമെന്ന് ഉള്ള കണക്ക് ഞെട്ടിക്കുന്നതാണെന്നും ഇതിന്റെ പിന്നിലെ അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും സജി ആവശ്യപ്പെട്ടു.
കേരള കോൺഗ്രസിൻറെ നേതൃത്വത്തിൽ പാസ്പോർട്ട് സേവാ കേന്ദ്രം മാറ്റുന്നതിനെതിരെ പ്രക്ഷോഭം നടത്തിയപ്പോൾ തോമസ് ചാഴികാടൻ എംപി കേന്ദ്രമന്ത്രിക്ക് നിവേദനം കൊടുത്ത് പ്രഹസനം നടത്തുകയാണ് ചെയ്തിരിക്കുന്നതെന്നും സജി ആരോപിച്ചു