അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന എൽ ഡി എഫ് നോട് സാമൂഹിക അകലം പാലിക്കും:സജി മഞ്ഞക്കടമ്പിൽ

പാലാ :കോവിഡിനെതിരെ ജനങ്ങളോട് സാമൂഹിക അകലം പാലിക്കാൻ ആഹ്വാനം ചെയ്യുകയും മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിനും, കുഞ്ഞനന്തന്റെ മൃതസംസ്ക്കാര ചടങ്ങിനും സാമൂഹിക അകലം പാലിക്കാതെ ജനങ്ങൾക്ക്‌ തെറ്റായ സന്ദേശം നൽകുകയും ചെയ്ത എൽ ഡി എഫിനോട് ജനങ്ങൾ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സാമൂഹിക അകലം പാലിക്കും എന്ന് കേരളാ കോൺഗ്രസ് (എം)കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.

യു ഡി എഫ് ആഹ്വാനം ചെയ്ത സേവ് കേരളാ സ്പീക്ക് അപ്പ് സമരത്തിന്റെ കരൂർ മണ്ഡലം തല ഉദ്‌ഘാടനം കേരളാ കോൺഗ്രസ്(എം)പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ജോർജ് പുളിങ്കാടിന്റെ കുടക്കച്ചിറയിലുള്ള വസതിയിൽ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ധേഹം.

ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് കരൂർ മണ്ഡലം പ്രസിസൻറ് സന്തോഷ് കുര്യത്ത് അദ്ധ്യക്ഷത വഹിച്ചു.

ഡോക്റ്റർ ജോർജ് ജോസ്, അഡ്വ: എബ്രാഹം തോമസ്, ജോസ് കുഴി കുളം,ബെന്നി നെല്ലിക്കൽ,ജോഷി പുത്തൂപ്പള്ളി,ബെന്നി കൊട്ടാരത്തിൽ.,ബെറ്റി അഗസ്റ്റിൻ.,ഷാന്റി ബിജു.,ബോബി ജോസ്,ബെന്നി നാടുകാണി.,മാത്യു മൂലക്കാട്ട്.,ജോസ് മൂലയിൽ. ബെന്നി കൊട്ടാരത്തിൽ,ജോസ് പുളിക്കൽ, ബെന്നി നെല്ലിക്കൽ , എന്നിവർ പ്രസംഗിച്ചു.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: