ഉമ്മൻ ചാണ്ടിയെയും , കെ.എം.മാണിയേയും വേട്ടയാടിയതിൻ്റെ കാവ്യനീതി നടപ്പായി: സജി മഞ്ഞക്കടമ്പൻ

പാലാ: കഴിഞ്ഞ യു.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും, ധനകാര്യ മന്ത്രി കെ.എം.മാണിയെയും കെട്ടി ചമക്കപ്പെട്ട വെറും ആരോപണത്തിന്റെ പേരിൽ സി പി എം വേട്ടയാടിയതിൻ്റെ കാവ്യ നീതിയാണ് മുതലും, പലിശയും ചേർത്ത് പിണറായി സർക്കാരിന് സ്വർണ്ണക്കടത്തിലുടെ തിരിച്ചടിയായി കിട്ടി കൊണ്ടിരിക്കുന്നതെന്ന് കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡൻ്റ് സജി മഞ്ഞക്കടമ്പിൽ

യു ഡി എഫ് കടനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സ്വർണ്ണകടത്തു കേസ് സി ബി ഐ അന്യഷ്ണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കാനാട്ടിൽ സഘടിപ്പിച്ച ധർണ്ണ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കേറ്റ് ഉപയോഗിച്ചു കൊണ്ട് ഒരു ലക്ഷത്തിലധികം ശമ്പളത്തോടെ സ്വപ്നയെ മുഖ്യമന്ത്രിയുടെ കിഴിലുള്ള ഐടി വകുപ്പ് അനധികൃമായി നിയമിച്ചു എന്ന് തെളിഞ്ഞിരിക്കുന്ന സഹചര്യത്തിൽ, എൽ ഡി എഫ് സർക്കാർ വിവിധ വകുപ്പുകളുടെ കീഴിൽ നടത്തയിട്ടുള്ള പിൻവാതിൽനിയമനങ്ങൾ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണം എന്നും സജി ആവശ്യപ്പെട്ടു.

യു ഡി എഫ്‌ കടനാട് മണ്ഡലം ചെയർമാൻ ടോംമ് കോഴിക്കോട് അദ്ധ്യക്ഷത വഹിച്ചു, ഡി സി സി സെക്രട്ടറി, ആർ സജീവ്, കേരളാ കോൺഗ്രസ് ( എം ) കടനാട് മണ്ഡലം പ്രസിഡന്റ് മത്തച്ചൻ അരി പറബിൽ, പ്രൊ: ജോസഫ് കൊച്ചു കുടി, സണ്ണി മുണ്ടനാട്ട്, രാജു പൂവത്തുങ്കൽ, പൗളിറ്റ് തങ്കച്ചൻ , രാജൻ കുളങ്ങര, മാത്തച്ചൻ പൂവേലിൽ, ഷിനു പാലത്തുങ്കൽ, ലിസി സണ്ണി, ജോയി കറിയനാൽ , ബേബി പുളിയംപറബിൽ, ലാലി സണ്ണി, ജെയിൻ രാജൻ, സുജിത്ത് ഉണ്ണി, എന്നിവർ പ്രസംഗിച്ചു.

You May Also Like

Leave a Reply