കോട്ടയം :റബർ വിലയിടിവുമൂലം നട്ടം തിരിഞ്ഞ് ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന ഇന്ത്യയിലെ റബർ കർഷകരെ കേന്ദ്ര സർക്കാർ കോർപ്പററ്റ് റബർ കബനി കൾക്ക് ചിരട്ടപാൽ ( കപ്പ് ലബ് റബർ) ഇറക്കു മതിക്ക് അനുമതി കൊടുത്തു കൊണ്ട് കർഷകരെ കോർപ്പററ്റുകൾക്ക് വിറ്റിരിക്കുകയാണെന്ന് UDF കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.
കേരളകോൺഗ്രസി നേതൃത്വത്തിൽ കോട്ടയം ജില്ലയിലെ 9 നിയോജക മണ്ഡലം കേന്ദ്രങ്ങളിലും ഇന്ന് നടന്ന പ്രധിഷേധ സമരത്തിന്റെ ജില്ലാ തല ഉദ്ഘാടനം പാലായിൽ നിർവ്വഹിച്ച് സംസാരിക്കുകയിരുന്നു അദ്ധേഹം.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19
നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട് അദ്ധ്യക്ഷത വഹിച്ച ധർണ്ണയിൽ തോമസ് ഉഴുന്നാലിൽ, സന്തോഷ് കാവുകാട്ട്, പ്രസാദ് ഉരുളികുന്നം, മത്തച്ചൻ പുതിയിടത്തുചാലിൽ, ജോസ് ഇടേട്ട് , ബാബു മുകാല ജോസ് കുഴി കുളം ,ബേബിച്ചൻ കടുകം മാക്കൽ, അവിരാച്ചൻ മുല്ലൂർ, ഗസ്ലി ഇടക്കര എന്നിവർ പ്രസംഗിച്ചു.
കോട്ടയത്ത് ഉന്നതാധികാര സമിതിയംഗം അഡ്വ പ്രിൻസ് ലൂക്കോസ് ചങ്ങനാശേരിയിൽ ഉന്നതാധികാര സമിതിയംഗം വി ജെ ലാലി, കറുകച്ചാലിൽ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ അജിത്ത് മുതിരമലയും, പൊൻകുന്നത്ത്, സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് കുന്നപ്പള്ളി, വൈക്കത്ത് സ്റ്റിയറിംഗ് കമ്മറ്റിയംഗം അഡ്വ ജയിംസ് കടവൻ, പുതുപ്പള്ളിയിൽ ജില്ലാ സെക്രട്ടറി സേവ്യർ കുന്നത്തേട്ട്, ഏറ്റുമാനൂരിൽ ഉന്നതാധികാര സമിതിയംഗം അഡ്വ ജയിസൻ ജോസഫ്, കടുത്തുരുത്തിയിൽ ഉന്നതാധികാര സമിതിയംഗം മാഞ്ഞൂർ മോഹൻകുമാർ, പൂഞ്ഞാറിൽ ഉന്നതാധികാര സമിതിയംഗം മജു പുളിക്കൽ എന്നിവർ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു.