മോദി സർക്കാർ കർഷക വഞ്ചകർ: സജി മഞ്ഞക്കടമ്പിൽ

പാലാ: ഇന്ത്യയിലെ കർഷകരെ കോർപ്പറേറ്ററുകൾക്ക് തീറെഴുതിയ മോദി സർക്കാർ കർഷകരെ വഞ്ചിച്ചിരിക്കുകയണെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.

നാടിന്റെ നട്ടെല്ലായ കർഷകർക്കെതിരെ പാർലമെന്റിൽ പോലും ചർച്ചചെയ്യാതെയാണ് കരിനിയമം പാസാക്കിയിരിക്കുന്നതെന്നും സജി പറഞ്ഞു.

കാർഷക വിളകളുടെ വില തകർച്ചയിൽ നട്ടം തിരിഞ്ഞിക്കുന്ന കർകർക്ക് ദിനംപ്രതിയുള്ള ഇന്ധന വില വർദ്ധന വർദ്ധനവിലൂടെ കേന്ദ്ര സർക്കാർ ഇരുട്ടടി നൽകിയിരിക്കുകയാണെന്നും സജി ആരോപിച്ചു.

അതിജീവനത്തിനായി ഡൽഹിയിൽ സമരം നടത്തുന്ന കർഷകർക്ക് പിൻതുണയർപ്പിച്ച് കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കടിന്റെ അദ്ധ്യക്ഷതയിൽ പാലായിൽ നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


തോമസ് ഉഴുന്നാലിൽ, സന്തോഷ് കാവുകാട്ട്, ജോസ് പാറേക്കാട്ട്, ജോസ് ഇടേട്ട്, സാജു അലക്സ്, മത്തച്ചൻ പുതിയിടത്തുചാലിൽ,

തങ്കച്ചൻ മണ്ണുശേരിൽ, ജോർജ് വലിയപറമ്പിൽ, ബാബു മുകാലാ,,ജോസ് മോൻ മുണ്ടക്കൽ, കുര്യച്ചൻ വാഴയിൽ, മൈക്കിൾ കാവുകാട്ട്, ജോഷി വട്ടക്കുന്നേൽ, ജോജോ പാറക്കൽ, ഔസേപ്പച്ചൻ വാഴയിൽ, തോമാച്ചൻ പാലക്കുടി, ജിമ്മി വാഴപ്ലാക്കൽ, കെ.സി കുഞ്ഞുമോൻ , മെൽബിൻ പറമുണ്ട, ജോബി നമ്പുടാകത്ത്, ടി.എം.തോമസ്, ബെന്നി നാടുകാണി, ജെയിസൺ പിണക്കാട്ട്, അവിരാച്ചൻ മുല്ലൂർ, ജോമോൻ ശാസ്താംപടവിൽ, ജസ്സി ഇടക്കര തുടങ്ങിയർ പ്രസംഗിച്ചു. ,ജോസ് മോൻ മുണ്ടക്കൽ,

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply