കുറ്റക്കാര്‍ക്കെതിരെ നടപടി വേണം: സജി മഞ്ഞക്കടമ്പില്‍

കോട്ടയം: റിമാന്റിലിരിക്കെ പോലീസിന്റെ മര്‍ദ്ദനത്തിന് ഇരയായി കാഞ്ഞിരപ്പള്ളി വട്ടകപ്പാറ ഷെഫീഖ് മരിച്ചു എന്ന കുടുബാംഗങ്ങളുടെ പരാതിയിന്‍മേല്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു.

എല്‍ഡിഎഫ് ഭരണത്തിന്‍കീഴില്‍ കേരളത്തില്‍ നടന്ന കസ്റ്റടി മരണങ്ങളുടെ അന്വേഷണങ്ങളെല്ലാം പ്രഹസനമായി മാറിയസാഹചര്യത്തില്‍ ഷെഫീഖിന്റെ മരണത്തിന് ഉത്തരവാധികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കേരളാ കോണ്‍ഗ്രസ് ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും സജി പറഞ്ഞു.

Advertisements

You May Also Like

Leave a Reply