മോദി സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല: സജി മഞ്ഞക്കടമ്പില്‍

ഏറ്റുമാനൂര്‍: ഇന്ത്യയിലെ കര്‍ഷക സമൂഹത്തെ കോര്‍പ്പറേറ്ററുകള്‍ക്ക് തീറെഴുതിയ മോദി സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല എന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ അഭിപ്രായപ്പെട്ടു.

രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകര്‍ക്കെതിരെ പാര്‍ലമെന്റില്‍ പോലും ചര്‍ച്ച ചെയ്യാതെ പാസാക്കിയ കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗം എറ്റുമാനൂര്‍ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ നടന്ന പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

യോഗത്തില്‍ ഏറ്റുമാനൂര്‍ മണ്ഡലം പ്രസിഡന്റ് ടോമി നരിക്കുഴി അദ്ധ്യക്ഷത വഹിച്ചു.

നിയോജക മണ്ഡലം പ്രസിഡന്റ് പി സി പൈലോ, അഡ്വ. ജയിസണ്‍ ഒഴുകയില്‍, മൈക്കിള്‍ ജെയിംസ്, കെ പി പോള്‍, ജോണ്‍ ജോസഫ്, സ്റ്റീഫന്‍ ചാഴികാടന്‍, ജീജി കല്ലാപ്പുറം, സെബാസ്റ്റ്യന്‍ കാശാംകട്ടില്‍, ജോമോന്‍ ഇരുപ്പക്കാട്ട്, സജി വള്ളംകുന്നേല്‍, പ്രതീഷ് പട്ടിത്താനം, അനീഷ് കോക്കര, അഡ്വ.ജേക്കബ് നെല്ലിക്കപള്ളി, റെബിച്ചന്‍ പനവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.

You May Also Like

Leave a Reply