പാലാ: ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ ഗ്രാമങ്ങളുടെ വികസനം അനിവാര്യമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. അന്തീനാട് മങ്കര കൊച്ചുപറമ്പിൽ റോഡിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു എം എൽ എ.
പഞ്ചായത്ത് മെമ്പർ സ്മിത ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. രമേശ് എസ്., ജോർജ് ഇയോണികാട്, സിജോ മൂന്ന് തൊട്ടിയിൽ, വിൻസെൻ്റ് കൊച്ചുപറമ്പിൽ, ഓമന നടുത്തൊട്ടിയിൽ, ജോസ് ഇടയാനിക്കാട്, ജോസ് ഇല്ലിക്കൽ, മാത്തുക്കുട്ടി കല്ലറയ്ക്കൽ, ഔസേപ്പച്ചൻ ചാമക്കാല എന്നിവർ പ്രസംഗിച്ചു.