മാർ സ്ലീവാ മെഡിസിറ്റി പാലായ്ക്ക് കൂടുതൽ കരുത്തേകി റൂമറ്റോളജി വിഭാഗം പ്രവർത്തനം ആരംഭിച്ചു

ചേർപ്പുങ്കൽ: മാർ സ്ലീവാ മെഡിസിറ്റി പാലായിൽ റൂമറ്റോളജി വിഭാഗം പ്രവർത്തനം ആരംഭിച്ചു. ഡോ. ബേസിൽ പോളിന്റെ നേതൃത്വത്തിൽ ആണ് സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗം ചികിത്സാ സേവനങ്ങൾക്കായി സജ്ജമായിരിക്കുന്നത്.

എല്ലാത്തരം വാതത്തിനുമുള്ള ചികിത്സയാണ്‌ മാർ സ്ലീവാ മെഡിസിറ്റി പാലായിലെ റൂമറ്റോളജി വിഭാഗം നൽകുന്നത്. സന്ധിവാതം, ആമവാതം, അസ്ഥിക്ഷയം, മുട്ട് തേയ്മാനം, വാത രോഗം, ശരീര കോശങ്ങളെ ബാധിക്കുന്ന വാതം, ധമനീ സംബന്ധമായ വാതരോഗം തുടങ്ങി ഒട്ടനവധി ശാരീരിക പ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരം നൽകുവാൻ കഴിയുന്ന വിഭാഗമാണ് റൂമറ്റോളജി.

ഒക്‌ടോബർ 19 തിങ്കളാഴ്ച പ്രവർത്തനം ആരംഭിച്ച ഈ വിഭാഗത്തിന് തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ വെകുന്നേരം 5 വരെ ഓ പി സൗകര്യം ഉണ്ടായിരിക്കും. ഡോക്ടറുടെ അപ്പോയിന്റ്മെന്റ് ആവശ്യമായവർക്ക് വെബ്സൈറ്റ് വഴിയോ,ആശുപത്രി മൊബൈൽ ആപ്പ് വഴിയോ, 04822 269500/700 എന്ന നമ്പറിൽ വിളിച്ചോ ബുക്ക് ചെയ്യാവുന്നതാണ്.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

You May Also Like

Leave a Reply