ഫണ്ട് വെട്ടിച്ചുരുക്കല്‍ റബര്‍ കര്‍ഷകരോടുള്ള കൊടുംക്രൂരത: ജോസ് കെ.മാണി

കോട്ടയം. റബര്‍ ബോര്‍ഡിന്റെ 40 ശതമാനം വിഹിതം വെട്ടിച്ചുരുക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണന്നും റബര്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള സബ്‌സിഡി കുടിശിഖ അടക്കം 2020 സെപ്റ്റംബര്‍ 30 ന് മുന്‍പുതന്നെ വിതരണം ചെയ്യണമെന്നും കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി ആവശ്യപ്പെട്ടു.

റബര്‍ കര്‍ഷകരെ സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന ഈ തീരുമാനം റബര്‍ കര്‍ഷകരോടുള്ള കൊടുംക്രൂരതയാണ്.

കൊറോണ മഹാമാരിയുടേയും, ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ ബാങ്ക് വായ്പകള്‍ക്ക് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം ഡിസംബര്‍വരെ നീട്ടണം.

അതേസമയം വാണിജ്യ സഹകരണബാങ്കുകളില്‍ നിന്നും കര്‍ഷകരെടുത്ത 5 ലക്ഷം രൂപവരെയുള്ള വായ്പകളുടെ 2020 ജനുവരി മുതല്‍ ഡിസംബര്‍വരെയുള്ള ഒരു വര്‍ഷത്തെ പലിശ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കൊറോണ പാക്കേജില്‍ ഉള്‍പ്പെടുത്തിപലിശ ബാദ്ധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണം.

ആഭ്യന്തര ആവശ്യത്തിന് വേണ്ടിവരുന്ന റബര്‍ ഇവിടെതന്നെ ഉല്‍പ്പാദിപ്പിച്ചുകൊണ്ട്, ഇറക്കുമതി കുറച്ച്, റബറിന്റെ ഉല്‍പ്പാദന വിപണ ശ്യംഖല ശക്തിപ്പെടുത്തുന്ന ഇടപെടലാണ് വേണ്ടത്. വിമാനത്താവളങ്ങള്‍പ്പോലും കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്ന കേന്ദ്രസര്‍ക്കാര്‍ ചെലവുചുരുക്കലിന്റെ പേരില്‍ കര്‍ഷകരെ ദുരിതത്തിലാഴ്ത്തുന്നത് ഇരട്ടത്താപ്പാണ്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ മുഖ്യപങ്ക് വഹിക്കുന്ന റബര്‍ കൃഷിയെ ഉന്മൂലനം ചെയ്യുന്ന നടപടികളുമായി മുന്നോട്ടുപോകുന്നതിന് എതിരായി അതിശക്തമായ പ്രതിഷേധം ഉയര്‍ത്തും.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: