റബര്‍ വിലസ്ഥിരതാ ഫണ്ട് 200 രൂപ ആക്കുക, കര്‍ഷകവിരുദ്ധ ബില്ലുകള്‍ പിന്‍വലിക്കുക; പ്രമേയം പാസാക്കി ആര്‍.പി.എസ് ചേറ്റുതോട്

റബ്ബര്‍ വിലസ്ഥിരതാ ഫണ്ട് 200 രൂപ ആക്കുക, കാര്‍ഷിക വിരുദ്ധ ബില്ലുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രമേയം പാസാക്കി ആര്‍. പി.എസ് ചേറ്റുതോട്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാര്‍ഷിക വിരുദ്ധ നടപടികളില്‍ നിന്നും പിന്മാറണമെന്നും കര്‍ഷകര്‍ക്ക് മതിയായ പരിഗണന നല്‍കണമെന്നും യോഗത്തില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

റബ്ബര്‍ കര്‍ഷകര്‍ വളരെ വലിയ ദുരിതത്തിലാണ്. വര്‍ധിച്ചുവരുന്ന ഉല്പാദനച്ചെലവ് കര്‍ഷകര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ഇതുമൂലം നിലവിലുള്ള വിലസ്ഥിരതാ ഫണ്ട് അപര്യാപ്തമാണ്.

ആയതിനാല്‍ വില സ്ഥിരതാ ഫണ്ട് 200 രൂപായാക്കണം എന്നും യോഗത്തില്‍ അംഗങ്ങള്‍ ആവശ്യപെട്ടു. ആര്‍. പി.എസ് ഹാളില്‍ നടന്ന യോഗത്തില്‍ ചേര്‍ന്ന യോഗത്തില്‍ ആര്‍. പി.എസ് പ്രസിഡന്റ് റോബി വെള്ളുക്കുന്നേല്‍ പ്രമേയം അവതരിപ്പിച്ചു.

തോമസ് വടകര, റോയി കല്ലയത്തിനകുഴിയില്‍, ജോസ് പന്തപ്ലാക്കല്‍, റോയി കുടക്കച്ചിറ, ടോമി കാവുങ്കല്‍, തോമസ് വെള്ളുകുന്നേല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പ്രസംഗിച്ചു.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply