മൂലമറ്റം: അഖിലേന്ത്യ അവാര്‍ഡീ ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാനത്തെ മികച്ച അധ്യാപകര്‍ക്ക് നല്‍കുന്ന ഗുരുശ്രേഷ്ഠ പുരസ്‌കാരത്തിന് റോയ്. ജെ. കല്ലറങ്ങാട്ടിനെ തെരഞ്ഞെടുത്തു.
മൂലമറ്റം സെന്റ് ജോര്‍ജ് യു.പി. സ്‌കൂള്‍ അധ്യാപകനാണ്. മൂലമറ്റം കല്ലറങ്ങാട്ട് പരേതരായ ജോസഫ് അന്നമ്മ ദമ്പതികളുടെ പുത്രനാണ്. ഭാര്യ മിനി. മക്കള്‍. റെമിന്‍ , മെറിന്‍.
തീക്കോയി സെന്റ് മേരീസ്, പെരിങ്ങുളം സെന്റ് അഗസ്റ്റിന്‍സ്, കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് , തുടങ്ങനാട് സെന്റ് തോമസ് എന്നീ സ്‌കൂളുകളിലും അധ്യാപകനായിരുന്നു.
ഈരാറ്റുപേട്ട, രാമപുരം, അറക്കുളം ഉപജില്ലകളിലെ വിദ്യാരംഗം കലാ -സാഹിത്യ വേദി
കോ-ഓര്‍ഡിനേറ്റര്‍, അറക്കുളം യുവജ്യോതി ലൈബ്രറി പ്രസിഡന്റ്, മൂലമറ്റം മദ്യവിരുദ്ധ സമിതി സെക്രട്ടറി, സോഷ്യല്‍ സയന്‍സ് ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍, ലൈബ്രറി കൗണ്‍സില്‍ അംഗം, മൂലമറ്റം രഞ്ജിനി കള്‍ച്ചറല്‍ ഫോം പ്രഥമ സെക്രട്ടറി, ജെ.ആര്‍.സി. ജില്ലാ കണ്‍വീനര്‍, കെ.സി.ബി.സി ഐക്യ – ജാഗ്രതാ കമ്മീഷന്‍, കെ.സി.സി. മെംബര്‍ , സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍, സി.എം.എല്‍. മേഖലാ ഓര്‍ഗനൈസര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
വിദ്യാര്‍ഥികളുടെ പാഠ്യ- പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കുകയും നിരവധി വിജയങ്ങള്‍ നേടിക്കൊടുക്കുകയും ചെയ്തു.
കോവിഡിനെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചിട്ട സാഹചര്യത്തില്‍ 200-ഓളം കുട്ടികളുടെ ഭവന സന്ദര്‍ശനം നടത്തി പഠന പിന്‍തുണ നല്‍കി. വിവിധ സംഘടനകളുടെ സഹകരണത്തോടെ അന്‍പതോളം വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ലഭ്യമാക്കി.
പാലാ കോര്‍പ്പറേറ്റിന്റെ പ്രീമിയര്‍ സ്‌കൂള്‍ ട്രെയിനിംഗ് പ്രോഗ്രാമിന്റെ കോ- ഓര്‍ഡിനേറ്റര്‍, മൂലമറ്റം സെന്റര്‍ ചീഫ്, ഡി.സി.എല്‍. മേഖലാ ഓര്‍ഗനൈസര്‍, സംസ്ഥാന റിസോഴ്‌സ് ടീം അംഗം, കേരള സംസ്‌കാര വേദി ജില്ലാ കണ്‍വീനര്‍, രൂപത വിശ്വാസ പരിശീലന പ്രമോട്ടര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ മെംബര്‍ തുടങ്ങിയ പദവികള്‍ വഹിക്കുന്നു.
അവാര്‍ഡ് സമര്‍പ്പണ വേദിയും തീയതിയും പിന്നീട് പ്രഖ്യാപിക്കുമെന്ന് ഫെഡറേഷന്‍ ഭാരവാഹികളായ കോന്നിയൂര്‍ രാധാകൃഷ്ണന്‍, ഭദ്രന്‍ എസ് ഞാറക്കാട്, മാത്യു അഗസ്റ്റിന്‍ എന്നിവര്‍ അറിയിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19