ന്യൂ ഇയര്‍ വിപണി ലക്ഷ്യമിട്ടെത്തിച്ച 100 കിലോയോളം പഴകിയ മാംസം പിടികൂടി

തിരുവനന്തപുരം: ന്യൂ ഇയര്‍ വിപണി ലക്ഷ്യമിട്ട് കച്ചവടത്തിനായി കരുതി വെച്ചിരുന്ന 100 കിലോയോളം പഴകിയ മാംസം പിടികൂടി. തിരുവനന്തപുരം കിഴക്കേകോട്ടയിലെ മാംസ മാര്‍ക്കറ്റില്‍ നിന്നാണ് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം അധികൃതര്‍ നടത്തിയ പരിശോധനയില്‍ പഴകിയ മാംസം കണ്ടെത്തിയത്.

പശു, പോത്ത്, പോര്‍ക്ക്, കോഴി എന്നിവയുടെ അഴുകിത്തുടങ്ങിയ മാംസമാണ് കണ്ടെത്തിയിരിക്കുന്നത്. കോര്‍പ്പറേഷന്‍ വെറ്റിനറി ഡോക്ടര്‍ വീണ അനിരുദ്ധന്റെ നേത്യത്വത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് മാര്‍ക്കറ്റില്‍ റെയ്ഡ് നടത്തിയത്.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply