മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ജലനിരപ്പ് ഉയരുന്നതിനാൽ 10 ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്.
പൊലീസ്, റവന്യൂ ഉദ്യോഗസ്ഥർ അടക്കമുള്ളവരെ വിവിധയിടങ്ങളിൽ വിന്യസിക്കും. സംസ്ഥാനത്തിൻ്റെ എല്ലാ സൗകര്യവും പ്രയോജനപ്പെടുത്തും. ആരാധനാലയങ്ങൾ ജനങ്ങൾക്കുള്ള സന്ദേശം അറിയിക്കാൻ പ്രയോജനപ്പെടുത്തും. ഇന്നലെ പുലർച്ചെയുണ്ടായ സാഹചര്യത്തെ മുന്നിൽ കണ്ട് വരും ദിവസങ്ങളിൽ ഒരുക്കങ്ങൾ നടത്തും. അതിനുള്ള നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. തമിഴ്നാടിൻ്റെ സമീപനത്തിൽ കേരളം പ്രതിഷേധം അറിയിച്ചു. ഷട്ടർ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തമിഴ്നാടിനെ അറിയിച്ചിട്ടുണ്ട്. അത് കോടതിയുടെ ശ്രദ്ധയിലും കൊണ്ടുവരും എന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അതേസമയം, മുല്ലപ്പെരിയാർ ഡാമിൻെറ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറക്കുന്നതിൽ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് കത്തയച്ചു. പകൽ മാത്രം ഡാം തുറക്കണമെന്നും വേണ്ടത്ര മുന്നറിപ്പ് നൽകിയും കൂടിയാലോചനയ്ക്ക് ശേഷവും ഷട്ടറുകൾ തുറക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്നും കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മുന്നറിപ്പില്ലാതെയാണ് രാത്രിയിലും അതിരാവിലെയുമായി ഷട്ടറുകൾ തുറന്നത്. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങളെ നേരിടാൻ അയൽ സംസ്ഥാനങ്ങളെന്ന നിലയിൽ യോജിച്ചുള്ള പദ്ധതികൾ ആവശ്യമെന്നും കത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കുന്നു.
യാതൊരു മുന്നറിയിപ്പുമില്ലാതെ അർധ രാത്രിയിൽ മുല്ലപ്പെരിയാർ സ്പിൽവേ ഷട്ടറുകൾ ഉയർത്തുന്നത് പെരിയാർ തീരത്തെ ജനങ്ങളിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. പുലര്‍ച്ചെ മൂന്നരയോടെയാണ് ഡാമിന്റെ 10 സ്പില്‍വേ ഷട്ടറുകള്‍ തുറന്നത്. തീരത്തുള്ള വീടുകളില്‍ വെള്ളം കയറിയി. പെരിയാര്‍ തീരത്ത് ഏഴടിയോളം വെള്ളം കയറി. വൃഷ്ടിപ്രദേശത്ത് രാത്രി ശക്തമായ മഴ ലഭിച്ചതോടെയാണ് അണക്കെട്ടില്‍ ജലനിരപ്പ് വലിയ തോതില്‍ ഉയര്‍ന്നത്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19