സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

അയര്‍ക്കുന്നം: കുളിക്കാനിറങ്ങിയ യുവാവ് പുഴയില്‍ മുങ്ങിമരിച്ചു. അയര്‍ക്കുന്നം ആറുമാനൂര്‍ പുളിക്കല്‍ ജോസഫിന്റെ (ജോസ്‌ന ഷട്ടര്‍) മകന്‍ റോഷന്‍ ജോസഫ് (ഉണ്ണി – 27) ആണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നു മണിക്കാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ റോഷന്‍ ഒഴുക്കില്‍പെടുകയായിരുന്നു.

ഇസാഫ് ബാങ്കിന്റെ വാണ്ടൂര്‍ (മലപ്പുറം) ബ്രാഞ്ചില്‍ സീനിയര്‍ ഓഫീസര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു.

ശവസംസ്‌കാര ശുശ്രൂഷ ചൊവ്വാഴ്ച (13-10-2020) ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് സ്വവസതിയില്‍ ആരംഭിക്കുന്നതും ആറുമാനൂര്‍ മംഗളവാര്‍ത്താ പള്ളി സെമിത്തേരിയില്‍.

പിഡബ്ല്യൂഡി ജീവനക്കാരിയായ മാതാവ് ബീനാ ജോസഫ് പാറമുണ്ടയില്‍ കുടുംബാംഗം.

യുകെയിലുള്ള രോഹിത് ജോസഫ് ആണ് ഏക സഹോദരന്‍.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: