പിണറായി സര്‍ക്കാരിന്റെ യുവജന വഞ്ചനക്കെതിരെ, 9 ദിവസം നിരാഹാര സമരം അനുഷ്ഠിച്ച സംസ്ഥാന പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും, നീതിക്കായി പൊരുതുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പിന്തുണ അറിയിച്ചും’ ഭരണങ്ങാനം യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ”രോഷാഗ്നി” – പന്തം കൊളുത്തി പ്രകടനം നടത്തി.

യോഗത്തില്‍ ടോണി കവിയില്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ജോസ് പ്ലാക്കൂട്ടം, ആശിഷ് കിഴക്കേപറമ്പില്‍, ഷാരോണ്‍ ഔസേപ്പപറമ്പില്, റൊണാള്‍ഡ് വലിയമുറത്താക്കള്, അനീഷ് പെരുംപാട്ട്, നിഖില്‍ ചാമക്കാല യില്‍, സന്തോഷ് പെരുംപാട്ട്, അമല്‍ കിഴക്കേപറമ്പില്‍, ജിജി തെങ്ങുംപള്ളി, ജോയി തലച്ചിറ, ജോഷി എടാട്ട്, എന്നിവര്‍ സംസാരിച്ചു.
Advertisements