ഈരാറ്റുപേട്ട: തലപ്പലം സര്‍വീസ് സഹകരണ ബാങ്കിന്റെ പനയ്ക്കപ്പാലം ശാഖയില്‍ മുക്കുപണ്ടം പണയംവച്ച് 90000 രൂപ തട്ടിയെടുത്തയാളെ ഈരാറ്റുപേട്ട പോലീസ് പിടികൂടി.
ഈരാറ്റുപേട്ട, ഞണ്ടുകല്ല് സ്വദേശി ആട് ജോസ് എന്നറിപ്പെടുന്ന ജോസ് സെബാസ്റ്റിയന്(47) ആണ് അറസ്റ്റലായത്. കഴിഞ്ഞമാസം 28, 30 തീയതികളിലാണ് ജോസ് ബാങ്കില്‍ മുക്കുപണ്ടം പണയംവച്ചത്. ആദ്യ പ്രാവശ്യം മാല പണയംവച്ച് 70000 രൂപയും അടുത്ത ദിവസം കൈ ചെയിന്‍ പണയംവച്ച് 20000 രൂപയം കൈപ്പറ്റി.
പിന്നീട് സംശയംതോന്നി ബാങ്ക് അധികൃതന്‍ നടത്തിയ പരിശോധനയിലാണ് ആഭരണം സ്വര്‍ണമല്ല എന്നു മനസിലായത്. തുടര്‍ന്ന് ഈരാറ്റുപേട്ട പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് പാലാ ഡിവൈ.എസ്.പി. സാജു വര്‍ഗീസിന്റെ നിര്‍ദ്ദേശാനുസരണം ഈരാറ്റുപേട്ട എസ്.എച്ച്.ഒ. പ്രസാദ് ഏബ്രഹാം വര്‍ഗീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
തുടര്‍ന്നാണ് ഈരാറ്റുപേട്ട എസ്ഐ എം.എച്ച്. അനുരാജ്, എസ്.സി.പി.ഒ. അരുണ്‍ ചന്ദ്, സി.പി.ഒ. അജിത്ത് കെ.എ. എന്നിവരുള്‍പ്പെട്ട പോലീസ് സംഘം പ്രതിയെ പിടികൂടിയത്.
അഡീഷണല്‍ എസ്.ഐ: പി.എം. ജോര്‍ജ്, ജയചന്ദ്രന് വി.ആര്, ജയപ്രകാശ് പി.ഡി., ജോസഫ് ജോര്‍ജ്, ഷാജിദ്ദീന് റാവുത്തര്‍ കിരണ്‍ എസ്.കെ. എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.