
മേലുകാവ്മറ്റം: മേലുകാവ് ഹെൻറി ബേക്കർ കോളേജിൽ റോഡ് സുരക്ഷാ സെമിനാർ നടന്നു.ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറ, യൂത്ത് എംപവർമെൻ്റ് പ്രോഗ്രാമിൻ്റെ ഭാഗമായി പാലാ ,മീനച്ചിൽ താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റി, നാഷണൽ സർവ്വീസ് സ്കീം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു സെമിനാർ. മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് തോമസ് സി. വടക്കേൽ സെമിനാർ ഉദ്ഘാടനം ചെയ്തു.
അഡ്വ.കെ.രവികുമാർ ക്ലാസ് നയിച്ചു. പ്രിൻസിപ്പാൾ ഡോ.ഗിരീഷ് കുമാർ ജി.എസ്,
പ്രിൻസിപ്പാൾ ഇൻചാർജ്ജ് ഡോ. ബീനാ പോൾ , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ.അൻസാ ആൻഡ്രൂസ്,ഡോ. ജസ്റ്റിൻ ജോസഫ്, ലയൺസ് ക്ലബ്ബ് അഡ്വൈസർ & ഡിസ്ട്രിക്റ്റ് സെക്രട്ടറി സിബി മാത്യു പ്ലാത്തോട്ടം, അരുൺ കുളമ്പള്ളിൽ വൈസ് പ്രസിഡന്റ്, മുൻ പ്രസിഡൻ്റ് ഷാജിമോൻ മാത്യു, സെക്രട്ടറി ജോജോ പ്ലാത്തോട്ടം, എന്നിവർ നേതൃത്വം നൽകി.