ചുങ്കം പഴയ സെമിനാരിയുടെ പിന്‍ഭാഗത്ത് മീനച്ചിലാറിന്റെ ഇടിഞ്ഞ തീരങ്ങളും കോട്ടയം-കുമരകം റോഡില്‍ അറുത്തൂട്ടി പാലത്തിന് സമീപത്തെ മീനച്ചിലാറിന്റെ കൈവഴിയുടെ തീരവും പരീക്ഷണാര്‍ത്ഥം ടെട്രാപോഡ് ഉപയോഗിച്ച് സംരക്ഷിക്കും എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മൈനര്‍ ഇറിഗേഷന്‍ എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
ഇറിഗേഷന്‍ വകുപ്പ് ഇതു സംബന്ധിച്ച് പഠനങ്ങള്‍ നടത്തുകയോ നടപടിക്രമങ്ങള്‍ സ്വീകരിക്കുകയോ തീരുമാനങ്ങള്‍ എടുക്കുകയോ ചെയ്തിട്ടില്ല. മേജര്‍, മൈനര്‍ ഇറിഗേഷന്‍ വകുപ്പുകളുടെ അറിവോ അനുമതിയോ ഇല്ലാതെയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്നും എക്സിക്യുട്ടീവ് എന്‍ജിനീയര്‍ വ്യക്തമാക്കി.
Advertisements