Erattupetta News

അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ നദീ ദിനാചരണം

അരുവിത്തുറ: ലോക നദീ ദിനാചരണത്തോടനുബന്ധിച്ച് അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ കാലാവസ്ഥാ വ്യതിയാനം ജല മേഖലയിൽ വരുത്തിയ പ്രത്യാഘാതങ്ങൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.

സെമിനാറിന്റെ ഉദ്ഘാടനം തൃശൂർ നദീ ഗവേഷണ കേന്ദ്രം ഡയറക്ടറും കേരള നദീസംരക്ഷണസമതി സംസ്ഥാന പ്രസിഡന്റുമായ എസ്സ്.പി. രവി ഉദ്ഘാടനം ചെയ്തു. ആഗോളതാപനം പ്രകൃതിയുടെ നിലനിൽപിനെ ഗുരുതരമായി ബാധിച്ചു കഴിഞ്ഞു. പരിസ്ഥിതിക്കനുകൂലമായ തിരുത്തലുകളിലേക്ക് സമൂഹത്തെ നയിക്കാൻ പുതു തലമുറക്കാവണമെന്നും അദ്ധേഹം പറഞ്ഞു.

കോളേജ് മാനേജർ വെരി.റവ. ഡോ. അഗസ്റ്റ്യൻ പാലക്കപറമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് , ബർസാറും കോഴ്സ്സ് കോർഡിനേറ്ററുമായ റവ. ഫാ. ജോർജ് പുല്ലുകാലായിൽ, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, മീനച്ചിൽ നദീസംരക്ഷണസമിതി പ്രസിഡന്റ് ഡോ. എസ്സ്. രാമചന്ദ്രൻ , ഐ.ക്യു.എ.സി. അസിസ്റ്റന്റ് കോർഡിനേറ്റർ മിഥുൻ ജോൺ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.