മാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ ഋതു- 2020 ഉദ്ഘാടനം ചെയ്തു

ചേര്‍പ്പുങ്കല്‍: കര്‍ക്കിടക മാസാരംഭത്തോടനുബന്ധിച്ചു മാര്‍ സ്ലീവാ മെഡിസിറ്റി പാലായിലെ ആയുര്‍വേദ വിഭാഗം കര്‍ക്കിടക മാസ സുഖ ചികിത്സകള്‍ക്ക് ഋതു- 2020 നു ആരംഭം കുറിച്ചു. ആശുപത്രിയില്‍ വച്ച് നടന്ന ചടങ്ങില്‍ കൊഴുവനാല്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. തോമസ് ജോര്‍ജ് ‘ഋതു- 2020 ന്റെയും, കര്‍ക്കിടക പാക്കേജിന്റെയും ‘ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.

കൂടാതെ തദവസരത്തില്‍, കര്‍ക്കിടക ഔഷധ കഞ്ഞി കിറ്റിന്റെ ആദ്യ വിതരണം ആശുപത്രി എക്‌സിക്യൂറ്റീവ് ഡയറക്ടര്‍ മോണ്‍. എബ്രഹാം കൊല്ലിത്താനത്തുമലയില്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ലിസ്സി തോമസ്-ന് കൈമാറി ഉദ്ഘാടനം ചെയ്തു.

കര്‍ക്കിടക മാസത്തില്‍ ആയുര്‍വേദ വിധി പ്രകാരം നമ്മുടെ ശരീരത്തിനെ എങ്ങിനെ ചിട്ടപ്പെടുത്തണം എന്നും അതിന്റെ ആവശ്യകതയെയും കുറിച്ച് ആശുപത്രിയിലെ ആയുര്‍വേദ വിഭാഗം സീനിയര്‍ കണ്‍സള്‍റ്റന്റ് ഡോ. എസ്. ജയകുമാറും, കണ്‍സള്‍റ്റന്റ് ഡോ. പൂജ ടി അമലും സംസാരിച്ചു.

മാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ എല്ലാവിധ ആയുര്‍വേദ ചികിത്സകളും ലഭ്യാമാണ്. ഫുള്‍ ബോഡി മസ്സാജ്, ഓയില്‍ മസ്സാജ്, ഫുട് മസ്സാജ്, ഹെഡ് മസ്സാജ്, സ്റ്റീം ബാത്ത്, പൊടിക്കിഴി, ഇലക്കിഴി, നവരക്കിഴി, നസ്യം, മാത്ര വസ്തി, കാഷായ വസ്തി, സ്‌നേഹ വസ്തി, ശിരോധാര, സര്‍വങ്ക ധാര, തലപൊതിച്ചില്‍, ഉപനേഹം തുടങ്ങി എല്ലാ വിധ ചികിത്സകളും ആശുപതിയില്‍ ലഭ്യമാണ്.

ഇത് കൂടാതെ സൗഖ്യ, സൗന്ദര്യ, സ്‌നേഹ, സ്വാസ്ഥ്യ, അമൃത എന്നിങ്ങനെയുള്ള വിവിധ തരം പാക്കേജുകളും ലഭ്യമാണ്.

മാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ തിങ്കള്‍ മുതല്‍ ശനി വരെ എല്ലാ ദിവസവും രാവിലെ 9 മുതല്‍ വൈകിട്ട് 5 മാണി വരെ ഒ.പി സേവനം കൂടാതെ ഐ. പി സേവനവും ലഭ്യമാണ്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ട്രീറ്റ്‌മെന്റ് റൂമുകള്‍, പരിചയ സമ്പന്നരായ തെറാപ്പിസ്റ്റുകള്‍, എം. ആര്‍. ഐ , സി. ടി , ലാബ്, എക്‌സ് റേ എന്നീ സൗകര്യങ്ങളും പ്രയോജനപ്പെടുത്താവുന്നതാണ്.

join group new

You May Also Like

Leave a Reply