കടനാട് : രാജീവ് ഗാന്ധി സെൻ്റെർ ഫോർ ബയോടെക്നോളജിയുടെ മെഡിക്കൽ ലാബ് സർവ്വീസിൻ്റെ ഭാഗമായി കോട്ടയം ജില്ലയിലുടനീളം സർക്കാർ ആശുപത്രികളോട് അനുബന്ധിച്ച് സ്ഥാപിക്കുന്ന ഹൈടെക് മെഡിക്കൽ ലാബിൻ്റെ പ്രാദേശിക കേന്ദ്രo കടനാട് പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവർത്തനം ആരംഭിച്ചു. ജോസ്.കെ.മാണി എം.പി ലാബ് സെൻ്റർ ആശുപത്രിയിൽ ഉദ്ഘാടനം ചെയ്തു.
സർക്കാർ നിരക്കിൽ എല്ലാ രോഗ നിർണ്ണയങ്ങളും സാദ്ധ്യമാക്കുന്നതിനായി പാലാജനറൽ ആശുപത്രിയിൽ സ്ഥാപിച്ചിരിക്കുന്ന കേന്ദ്ര ലാബിൻ്റെ ഉപകേന്ദ്രങ്ങൾ എല്ലാ സർക്കാർ ആശുപത്രികളിലും സ്ഥാപിച്ച് കൃത്യതയാർന്ന രോഗനിർണ്ണയം വളരെ ചുരുങ്ങിയ സമയം കൊണ്ട് രോഗിക്കും ഡോക്ടർക്കും ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും പൊതുജനങ്ങൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ജോസ് കെ.മാണി എം.പി പറഞ്ഞു.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഉഷാ രാജുവിൻ്റെ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ മുഖ്യപ്രഭാഷണം നടത്തി.കടനാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ സെൻ സി പുതുപ്പറമ്പിൽ , ജെയ്സൺ പുത്തൻകണ്ടം,.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റൂബി ജോസ്,വൈസ് പ്രസിഡൻ്റ് കെ.എസ്.സെബാസ്റ്റ്യൻ , കുരിയാക്കോസ് ജോസഫ്, ജോയി വടശ്ശേരി, ജയ്സി സണ്ണി, വി.ജി.സോമൻ, ബിന്ദു ജേക്കബ്, കെ.എസ്.മോഹനൻ, ബെന്നി ഈ രൂരിക്കൽ, ജോസ് കുന്നുംപുറം,പഞ്ചായത്ത് അംഗങ്ങൾ,മെഡിക്കൽ ഓഫീസർ ഡോ. വിവേക്,രാഷ്ട്രീയ പാർട്ടി പ്രിനിധികൾ,സാമൂഹിക സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവരും പങ്കെുടുത്തു.