കാഞ്ഞിരപ്പള്ളി: ആനക്കല്ല് സെന്റ് ആന്റണീസ് പള്ളി മുന്‍ വികാരിയും, ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക്ക് സ്‌കൂളിന്റെ സ്ഥാപകനുമായ റവ ഫാ. ഡോ. ആന്റണി നിരപ്പേല്‍ (നിരപ്പേലച്ചന്‍) നിര്യാതനായി.
ബഹുമാനപ്പെട്ട നിരപ്പേലച്ചന്റെ ഭൗതിക ശരീരം ഇന്ന് വൈകുന്നേരം 5.45 ന് ആനക്കല്ല് പള്ളിയില്‍ പൊതു ദര്‍ശനത്തിനു വെയ്ക്കുന്നതാണ്.
വിദ്യാഭ്യാസ വിചക്ഷണനും സാമൂഹിക പരിഷ്‌കര്‍ത്താവുമായ റവ: ഡോ. ആന്റണി നിരപ്പേലിന്റെ ദേഹവിയോഗം കനത്ത നഷ്ടമാണെന്ന് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ അറിയിച്ചു.
അദ്ദേഹത്തിന്റെ വലിയ കാഴ്ചപ്പാടുകളും ഉയര്‍ന്ന ചിന്തകളും ആയിരങ്ങളുടെ ജീവിതത്തിന് അടിത്തറയായി. വിദ്യാഭ്യാസ രംഗത്ത് അദ്ദേഹം നല്‍കിയ കനത്ത സംഭാവനകള്‍ ചരിത്രം ഉള്ളടത്തോളം കാലം അടയാളപ്പെടുത്തപെടും. അദ്ദേഹത്തിന്റെ ദേഹവിയോഗത്തില്‍ അനുശോചനവും ദുഃഖവും അറിയിക്കുന്നതായും അദ്ദേഹം അറിയിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19