സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി രേഷ്മ മറിയം റോയ്

പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി പത്തനംതിട്ട അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്.

പത്രികാ സമര്‍പ്പണത്തിന് ഒരു ദിവസം മുന്‍പ് മാത്രമാണ് രേഷ്മയ്ക്ക് 21 വയസ് തികഞ്ഞത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അംഗം അങ്ങനെ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റുമായി.

Advertisements

ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റി അംഗം കൂടിയായ രേഷ്മ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ അടക്കമുള്ള ഇടതു യുവജന, വിദ്യാര്‍ഥി സമരവേദികളിലെ നിറസാന്നിധ്യമാണ്.

സിപിഎം ജില്ലാ കമ്മറ്റി ഐക്യകണ്‌ഠേനയാണ് രേഷ്മയെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി നിയോഗിച്ചത്. തിരഞ്ഞെടുപ്പില്‍ 9 വോട്ടുകള്‍ നേടിയാണ് രേഷ്മ പ്രസിഡന്റായത്. 15 വാര്‍ഡുകളുള്ള അരുവാപ്പുലം പഞ്ചായത്തില്‍ അഞ്ചിടത്ത് യുഡിഎഫും ഒരിടത്ത് സ്വതന്ത്രനുമാണ് ജയിച്ചത്.

You May Also Like

Leave a Reply