Pala News

നവീകരിച്ച വാതക ശ്മശാനം തുറന്നു

പാലാ: നഗരസഭ നിർമ്മിച്ച ആധുനിക വാതക ശ്മശാനം തുറന്നു നൽകി. നിലവിലുള്ള നഗരസഭാ ശ്മശാനം അധിക സൗകര്യങ്ങളോടെയാണ് വിപുലീകരിച്ചത്. ഇനി മുതൽ പൂർണ്ണമായും വായൂ മലിനീകരണം ഇല്ലാത്തതും പൂർണ്ണമായും എൽ.പി.ജിയിൽ പ്രവർത്തിക്കുന്നതുമായ ആധുനിക ഗ്യാസ് ക്രെമെറ്റോറിയമാണ് ഇവിടെ ഉണ്ടാവുക.14 കി ലോ എൽ.പി.ജി ഉപയോഗിച്ച് ഒന്നര മണിക്കൂർ കൊണ്ട് പൂർണ്ണമായും ദഹിപ്പിക്കുവാൻ കഴിയും.

നിലവിലുണ്ടായിരുന്ന പരമ്പരാഗത രീതിയിൽ മൃതശരീരങ്ങൾ ദഹിപ്പിക്കുന്ന രീതി വളരെ സമയമെടുക്കുന്നതും ചിലവേറിയതുമായിരുന്നു. ആവശ്യമായ വിറക് കണ്ടെത്തേണ്ടത് വിഷമകരമായിരുന്നു.

വിറക് വില വർദ്ധിക്കുന്നതും ചെലവ് വർദ്ധിച്ചു.ഒരേ ദിവസം ഒന്നിലധികം സംസ്കാരം നടത്തേണ്ടി വരുന്ന സാഹചര്യത്തിൽ വളരെ ബുദ്ധിമുട്ടാണ് നേരിട്ടിരുന്നത്. കോവിഡ് കാലഘട്ടത്തിൽ ഒരേദിവസം നിരവധി മൃതശരീരങ്ങൾ എത്തിയ സാഹചര്യത്തെ തുടർന്നാണ് സമയംക്കുറവ് ആവശ്യമുള്ള ഗ്യാസ് ക്രെമെറ്റോറിയം സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിച്ചത്.

തൻ വർഷത്തെ നഗരസഭാ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഫർണസ് 25 ലക്ഷം, കെട്ടിടം 5 ലക്ഷം ഇലക്ടീ ഫിക്കേഷനും ജനറേറ്ററും, ടൈൽ പാകലും 10 ഉൾപ്പെടെ 40 ലക്ഷം രൂപ ലക്ഷംവിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. നഗരപ്രദേശത്തെയും സമീപ പഞ്ചായത്ത് പ്രദേശത്തും ഉള്ളവർക്ക് വളരെ പ്രയാജനം ലഭിക്കുന്ന പദ്ധതിയാണ് നഗരസഭ സമയബന്ധിതമായി പൂർത്തിയാക്കിയത്.

നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജോസ്.കെ.മാണി എം.പി നവീകരണ പദ്ധതി ഉദ്ഘാടനം ചെയ്തു.സിജി പ്രസാദ്,ഷാജു തുരുത്തൻ ,ബൈജു കൊല്ലംപറമ്പിൽ,തോമസ് പീറ്റർ,വി ജി അനിൽകുമാർ, നീന ചെറുവള്ളി, വി.സി.പ്രിൻസ്, പ്രൊഫ.സതീശ് ചൊള്ളാനി,ബിനു പുളിക്കകണ്ടം., ബിന്ദു മനു, പി.എം.ജോസഫ്, ബെന്നി മൈലാടൂർ, ബിജു പാലുപടവൻ, കെ.കെ.ഗിരീഷ് കുമാർ അസി.എക്സി’ എൻജിനീയർ എ.സിയാദ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.