കോട്ടയത്ത് റിമാന്‍ഡ് പ്രതി മരിച്ചു, മരിച്ചത് കാഞ്ഞിരപ്പള്ളി സ്വദേശി; മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

കോട്ടയം: സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടിയിലായി റിമാന്‍ഡില്‍ കഴിഞ്ഞു വന്നിരുന്ന പ്രതി മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീഖ് (35) ആണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നു മരിച്ചത്.

വൃദ്ധയെ കബളിപ്പിച്ചു പണം തട്ടിയ കേസില്‍ ഉദയംപേരൂര്‍ പോലീസ് തിങ്കളാഴ്ച്ചയാണ് ഷെഫീക്കിനെ അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി പോലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്.

ഷെഫീഖിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ചു ബന്ധുക്കള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് പ്രതിഷേധിച്ചു.

യുവാവിന്റെ തലയില്‍ മുറിവുകള്‍ ഉണ്ടെന്നും ശരീരത്തിലും മുഖത്തും പരിക്കുകള്‍ ഉണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇന്ന് ഉച്ചയോടെയാണ് മകന്‍ മരിച്ചതായി പോലീസ് വിളിച്ചറിയിച്ചതെന്നു ഷെഫീക്കിന്റെ പിതാവ് പറഞ്ഞു.

അതേ സമയം, കോവിഡ് സെന്ററില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ഷെഫീഖിന് അപസ്മാരമുണ്ടായെന്നും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു എന്ന് പോലീസ് വെളിപ്പെടുത്തി.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply