Pala News

അഗതിമന്ദിരങ്ങളുടെ റേഷൻ വിഹിതം പുന:സ്ഥാപിക്കണം: മാണി സി കാപ്പൻ

പാലാ: അഗതി മന്ദിരങ്ങളുടെ റേഷൻ വിഹിതം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു മാണി സി കാപ്പൻ എം എൽ എ മുഖ്യമന്ത്രിക്കു നിവേദനം നൽകി. സാമൂഹ്യനീതി വകുപ്പിൻ്റെ കീഴിലുള്ള ഓർഫനേജ് കൺട്രോൾ ബോർഡ് അംഗീകാരത്തോടെയും അല്ലാതെയും പ്രവർത്തിച്ചു വരുന്ന അഗതിമന്ദിരങ്ങൾക്കുള്ള റേഷൻ വിഹിതം സർക്കാർ നിറുത്തലാക്കിയത് ഈ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ഒരാൾക്ക് 5.60 നിരക്കിൽ 10 കിലോ അരിക്കും 4.15 രൂപ നിരക്കിൽ 5 കിലാ ഗോതമ്പുമായിരുന്നു റേഷൻ വിഹിതമായി ലഭിച്ചിരുന്നത്. ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നതും ആരും ആശ്രയമില്ലാത്തവരും കുടുംബങ്ങളിൽ നിന്നും തിരസ്കൃതരായവർ, രോഗികൾ, വൃദ്ധർ, വികലാംഗർ, ലഹരിക്കടിമപ്പെട്ടവർ തുടങ്ങിയവരാണ് ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികളെന്ന് എം എൽ എ ചൂണ്ടിക്കാട്ടി.

മറ്റു വരുമാന മാർഗ്ഗങ്ങളില്ലാതെ സുമനസുകളുടെ സഹകരണത്തോടെ പ്രവർത്തിച്ചു വരുന്ന സ്ഥാപനങ്ങൾ ഇതോടെ ദുരിതത്തിലായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വെട്ടിക്കുറച്ച റേഷൻ വിഹിതവ്യം മറ്റ് ആനുകൂല്യങ്ങളും അടിയന്തിരമായി പുന: സ്ഥാപിക്കണമെന്നും മാണി സി കാപ്പൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.