” ഇനിയൊരു മുങ്ങി മരണം സംഭവിക്കാതിരിക്കട്ടേ എല്ലാവരും നീന്തൽ പരിശീലിക്കു” എന്ന സന്ദേശവുമായി കഴിഞ്ഞ 16 വർഷമായി 15000 അധികം ആളുകളെ സൗജന്യമായി നീന്തൽ പരിശീലിപ്പിച്ച ശ്രീ സജി വാളശ്ശേരിയുടെ ശിക്ഷണത്തിൽ 2025 മെയ് 4 ഞായാറാഴ്ച്ച രാവിലെ 7:31 ന് ആലുവ കോട്ടപ്പുറം മേത്തശ്ശേരി വീട്ടിൽ ശ്രീ. രതീഷ് N P. ആലപ്പുഴ ജില്ലയിലെ വടക്കുംകര അമ്പലക്കടവിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ചിലേക്ക് 9:31 ന് നീന്തിക്കയറി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടി.
രണ്ടര വയസിൽ പോളിയോ ബാധിച്ച് അരയ്ക്ക് താഴേയ്ക്ക് തളർന്ന ശാരീരിക പരിമിതിയുള്ള ഒരാൾ ആദ്യമായാണ് വേമ്പനാട്ട് കായൽ 7കിലോമീറ്റർ ദൂരം ക്രോസ് ചേയ്ത് നീന്തുന്നത്.
അർജുന അവാർഡ് ജേതാവായ ശ്രീ. സജി തോമസ് ഫ്ലാഗ് ഓഫ് ചേയ്ത് തുടങ്ങിയ നീന്തൽ ഒഴുക്കും പോളകളും മറ്റു തടസങ്ങളും തരണം ചെയ്ത് വൈക്കം ബീച്ചിൽ നീന്തിയെത്തിയപ്പോൾ വൈക്കം മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി പ്രീത രാജേഷിന്റെ നേതൃത്വത്തിൽ VRSC ക്ലബ് അംഗങ്ങളും ചേർന്ന് സ്വീകരിച്ചു.
തുടർന്ന് വൈക്കം ബീച്ചിൽ പി ടി സുഭാഷിന്റെ ആദ്യക്ഷതയിൽ ചേർന്ന അനുമോദനസമ്മേളനം നഗരസഭ ചേർപേഴ്സൺ പ്രീത രാജേഷ് ഉൽഘാടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചേർപേഴ്സൺ ബിന്ദു ഷാജി സ്വാഗതം പറഞ്ഞു. പ്രോഗ്രാം കോഡിനേറ്റർ ശിഹാബ് കെ സൈനു ആശംസകൾ അറിയിച്ചു.
പാരാ ഒളിപിക്സിൽ ഇന്ത്യയേ പ്രതീനിധികരിച്ച് നീന്തൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന ആസിം വെളിമണ്ണ ഉൾപ്പെടുന്ന പത്തോളം വിഭിന്നശേഷിക്കാരായ ശിഷ്യരിൽ ഒരാളാണ് 42 വയസുകാരാനായ ശ്രീ. രതീഷ്. കഴിഞ്ഞ 16 വർഷം കൊണ്ട് സജി വാളശ്ശേരി തന്നെ വികസിപ്പിചെടുത്ത 14 ഓളം ക്ലാസുകളിലൂടെ അനേകായിരങ്ങളാണ് വളരെ നിഷ്പ്രയാസം നീന്തൽ അഭ്യസിച്ചുവരുന്നത്.
ഒരു ദിവസം ആയിരം പേർക്ക് വരേ നീന്തൽ സൗജ്യനമായി 2 ബാച്ചുകളിൽ പരിശീലിക്കാവുന്ന സൗകര്യങ്ങൾ ആലുവ മണപ്പുറം ദേശം കടവിൽ നവംബർ 1 മുതൽ മെയ് 31 വരെ എല്ലാ ദിവസവും മുടങ്ങാതേ രാവിലെ 5 മുതൽ 8 വരേ നടക്കുന്നു. രതീഷിന്റെ നീന്തലിലൂടെ എത്ര ശാരീരിക പരിമിതി ഉള്ളവർക്കും നീന്തൽ പഠിക്കാം എന്ന് തെളിയിക്കുകയാണ് ശ്രീ സജി വാളശ്ശേരി.