Pala News

രാഷ്ട്രീയ സ്വയംസേവക സംഘം മീനച്ചിൽ ഖണ്ഡ് വിജയദശമി മഹോത്സവും പഥസഞ്ചലനവും നാളെ പാലായിൽ

പാലാ :രാഷ്ട്രീയ സ്വയംസേവക സംഘം മീനച്ചിൽ ഖണ്ഡ് വിജയദശമി മഹോത്സവും പഥസഞ്ചലനവും നാളെ പാലായിൽ നടക്കും. നാളെ ഉച്ചകഴിഞ്ഞ് 3.45 ന് കടപ്പാട്ടൂർ ബൈപ്പാസിൽ നിന്ന് പഥസഞ്ചലനം ആരംഭിക്കും.

വൈകിട്ട് അഞ്ചിന് വിവേകാനന്ദനഗറിൽ (പുഴക്കര മൈതാനം) വെച്ച് നടക്കുന്ന പൊതുപരിപാടിയിൽ രാഷ്ട്രീയ സ്വയംസേവക സംഘം ധർമ്മ ജാഗരൺ പ്രാന്തീയ സംയോജക് ശ്രീ. വി.കെ. വിശ്വനാഥൻ മുഖ്യപ്രഭാഷണം നടത്തും.

Leave a Reply

Your email address will not be published.