പാലാ: രാഷ്ട്രീയ സ്വയംസേവക സംഘം മീനച്ചിൽ ഖണ്ഡ് വിജയദശമി മഹോത്സവും പഥസഞ്ചലനവും പാലായിൽ നടന്നു.നാലാം തീയതി ഉച്ചകഴിഞ്ഞ് 3.45 ന് കടപ്പാട്ടൂർ ബൈപ്പാസിൽ നിന്ന് പഥസഞ്ചലനം ആരംഭിച്ചു.
വൈകിട്ട് അഞ്ചിന് വിവേകാനന്ദനഗറിൽ (പുഴക്കര മൈതാനം) വെച്ച് നടക്കുന്ന പൊതുപരിപാടിയിൽ രാഷ്ട്രീയ സ്വയംസേവക സംഘം ധർമ്മ ജാഗരൺ പ്രാന്തീയ സംയോജക് ശ്രീ.വി.കെ. വിശ്വനാഥൻ മുഖ്യപ്രഭാഷണം നടത്തി.

രാഷ്ട്രീയ സ്വയം സേവകസംഘം മാന്യ ജില്ല സംഘചാലക് കെ.എൻ. രാമൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു.