കോട്ടയം: പിണറായി സര്‍ക്കാരിന്റ ബജറ്റിലെ ജനദ്രോഹ നികുതികള്‍ പിന്‍വലിക്കണം എന്നും കാര്‍ഷിക മേഖലയോട് സര്‍ക്കാര്‍ പുലര്‍ത്തുന്ന അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് തിങ്കളാഴ്ച വൈകുന്നേരം 4 മണി മുതല്‍ ചൊവ്വാഴ്ച രാവിലെ 10 മണി വരെ കോട്ടയം ഗാന്ധി സ്‌ക്വയറിനു മുന്നില്‍ രാപകല്‍ യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സമരം നടത്തുന്നു.
മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ അധ്യക്ഷത വഹിക്കും.


കേരളാ കോണ്‍ഗ്രസ് വര്‍ക്കിങ്ങ് ചെയര്‍മാന്‍ പി സി തോമസ്, മുന്‍ മന്ത്രി കെ സി ജോസഫ്, മുന്‍ എം പി ജോയ് എബ്രഹാം തുടങ്ങിയവര്‍ പ്രസംഗിക്കും.
യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്, ജില്ലാ സെക്രട്ടറി അസീസ് ബഡായില്‍, ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ്, റഫീക്ക് മണിമല, ടി സി അരുണ്‍, കെ.റ്റി.ജോസഫ്, ടോമി വേദഗിരി, നീണ്ടൂര്‍ പ്രകാശ്, മധന്‍ലാല്‍, എന്‍ ഐ മത്തായി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
ചൊവ്വാഴ്ച രാവിലെ 9.30 മണിക്ക് സമാപന സമ്മേളനം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. മാണി സി കാപ്പന്‍ എംഎല്‍എ മുഖ്യപ്രസംഗം നടത്തും. യുഡിഎഫിന്റെ സംസ്ഥാന-ജില്ലാ നേതാക്കള്‍ പങ്കെടുക്കും