കേരള സംസ്ഥാന കൃഷി വകുപ്പിന്റെ ഞങ്ങളും കൃഷിയിലേയ്ക്ക് എന്ന പദ്ധതിയുടെ ഭാഗമായി ഞാറ്റുവേല ചന്തയും കർഷക സഭയും രാമപുരം ഗ്രാമപഞ്ചായത്ത്, കൃഷി ഭവൻ, കാർഷിക വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ രാമപുരത്ത് സംഘടിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന ഞാറ്റുവേല ചന്തയും കർഷക സഭയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൗമ്യ സേവ്യർ അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗങ്ങളായ മനോജ് സി ജോർജ്ജ്, സണ്ണി അഗസ്റ്റിൻ പൊരുന്നക്കോട്ട്, ലിസമ്മ മത്തച്ചൻ, രജി ജയൻ, ജെയ്മോൻ മുടയാരത്ത്, സി ഡി എസ് ചെയർപേഴ്സൺ സിന്ദു രമേശ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. കൃഷി ഓഫീസർ പ്രജീത പ്രകാശ് സ്വാഗതവും കാർഷിക വികസന സമിതിയംഗം എം ആർ രാജു നന്ദിയും പറഞ്ഞു.
പാരമ്പര്യ – കാർഷിക-ഉത്പാദനോപാധികളുടേയും ജൈവ കീടനാശിനികളുടേയും വിൽപ്പനയും, പച്ചക്കറി തൈകളുടേയും വിത്തുകളുടേയും സൗജന്യ വിതരണവും ഞാറ്റുവേല ചന്തയിൽ നടന്നു.