Ramapuram News

നാലമ്പലദർശനം: വിശാലയോഗം വിളിച്ച് എം എൽ എ

രാമപുരം: രാമപുരം നാലമ്പല ദർശനത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങളുടെ ഭാഗമായി മാണി സി കാപ്പൻ എം എൽ എ വിശാല യോഗം വിളിച്ചു ചേർത്തു. രാമപുരം ഗ്രാമ പഞ്ചായത്ത് കോൺഫ്രൻസ് ഹാളിലായിരുന്നു യോഗം.

പോലീസ്, ഫയർ ആൻ്റ് റെസ്ക്യൂ സർവ്വീസ്, ആരോഗ്യം, റവന്യൂ, ഗതാഗതം, പൊതുമരാമത്ത്, കെ എസ് ഇ ബി തുടങ്ങിയവയുടെ ഉദ്യോഗസ്ഥരും പഞ്ചായത്ത് ഭരണസമിതിയും നാലമ്പലങ്ങളുടെ ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.

പതിനായിരങ്ങൾ എത്തുന്ന നാലമ്പല ദർശനം സുഗമമായി നടത്താനുതകുന്ന പദ്ധതികൾ ആവിഷ്ക്കരിക്കാനാണ് യോഗം വിളിച്ചതെന്ന് മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. ഇതിൻ്റെ തുടർച്ചയായി ഇന്ന് ഉദ്യോഗസ്ഥ തല യോഗം നാളെ വൈകിട്ടു നാലിനു ചേരാൻ (24/06/2022) പാലാ ആർ ഡി ഒ യ്ക്ക് എം എൽ എ നിർദ്ദേശം നൽകിയിട്ടുണ്ട്.

തീർത്ഥാടകർക്കു ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ യോഗം തീരുമാനിച്ചു. പ്രഥമ ശുശ്രൂഷ സംവീധാനവും ആംബുലൻസ്, ഡോക്ടർ സൗകര്യങ്ങൾ ആരോഗ്യ വകുപ്പ് ഏർപ്പെടുത്തും. ഏതു നേരവും ആശുപത്രി സൗകര്യങ്ങൾ സജ്ജമായിരിക്കും. പോലീസിൻ്റെയും ഫയർഫോഴ്‌സിൻ്റെയും സഹായം ലഭ്യമാക്കും. തീർത്ഥാടകരുടെ സൗകര്യാർത്ഥം ഹോട്ടലുകളിൽ ഭക്ഷണങ്ങളുടെ വിലവിവരപട്ടിക സ്ഥാപിക്കും. ശുദ്ധജല ലഭ്യത ഉറപ്പാക്കും.
സ്ട്രീറ്റ് ലൈറ്റുകളുടെ അറ്റകുറ്റപണികൾ അടിയന്തിരമായി പൂർത്തീകരിക്കും. വിവിധ കേന്ദ്രങ്ങളിൽ ദിശാബോർഡുകൾ സ്ഥാപിക്കാനും തീരുമാനിച്ചു. രാമപുരം – കൂത്താട്ടുകുളം റോഡിൻ്റെ അറ്റകുറ്റപണികൾ പൂർത്തീകരിച്ചു സഞ്ചാരം സുഗമമാക്കും. പഞ്ചായത്തു റോഡുകളുടെ സൈഡിലുള്ള കാടുകൾ വെട്ടി തെളിച്ചു ശുചീകരിക്കും.ഇതോടൊപ്പം വഴിവിളക്കുകളുടെ അറ്റകുറ്റപണികൾ പൂർത്തീകരിക്കും. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ വകുപ്പിന്റെ കൂടുതല്‍ ശ്രദ്ധ ഉണ്ടാകണമെന്നും നാല് ക്ഷേത്രങ്ങളിലും മെഡിക്കല്‍ ടീമിന്റെ സേവനം ഉറപ്പു വരുത്തും.

രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി സന്തോഷ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ലിസമ്മ മത്തച്ചന്‍, കെ.കെ. ശാന്താറാം, സൗമ്യ സേവ്യര്‍, മനോജ് സി. ജോര്‍ജ്, കവിത മനോജ്, സുശീല മനോജ്, ആന്റണി മാത്യു, ജയ്‌മോന്‍ മുടയാരത്ത്, വിജയകുമാര്‍ റ്റി.ആര്‍., ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ എസ്.കെ. ബിജുമോന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ് പി.ആര്‍., ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ജോയി ജോസഫ്, രാമപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ്, പി.ഡബ്ലൂ.ഡി. ഓവര്‍സിയര്‍ അഭിലാഷ്, വെള്ളിലാപ്പിള്ളി വില്ലേജ് ഓഫീസര്‍ ശോഭ കെ.ആര്‍., രാമപുരം വില്ലേജ് ഓഫീസര്‍ നിഷാമോള്‍ ജോസ്, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ അരുണ്‍കുമാര്‍ പി.എസ്., ജനമൈത്രി പോലീസ് പ്രശാന്ത് കുമാര്‍, നാലമ്പലം ഭാരവാഹികളായ രവീന്ദ്രന്‍ നായര്‍ എ.എസ്., റ്റി.കെ. രവീന്ദ്രന്‍, മനോജ് കുമാര്‍, ജയകൃഷ്ണന്‍ കെ.ആര്‍., പി.സി. ശ്രീകുമാര്‍, തങ്കപ്പന്‍ വി.എസ്., പി.പി. നിര്‍മ്മലന്‍, പ്രദീപ് നമ്പൂതിരി, കെ.ആര്‍. നാരായണന്‍ നമ്പൂതിരി, പി.ആര്‍. രാമന്‍ മ്പൂതിരി, വി. സോമനാഥന്‍ നായര്‍ അക്ഷയ, വിശ്വന്‍ രാമപുരം, എം.പി. കൃഷ്ണന്‍ നായര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്ത് ചര്‍ച്ച നടത്തി.

Leave a Reply

Your email address will not be published.