
പാലാ: രാമപുരം മാർ അഗസ്തീനോസ് കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണവും ഫ്ലാഷ് മോബും നടത്തി. പാലാ കൊട്ടാരമറ്റം ബസ്സ്റ്റാൻഡിൽ നടത്തിയ പരിപാടികൾ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ തോമസ് പീറ്റർ ഉദ്‌ഘാടനം ചെയ്തു.
ലോക ജനസംഖ്യാ ഇത്തരത്തിൽ നിയന്ത്രണമില്ലാതെ കുതിച്ചെന്നാൽ ചൈനയെ കടത്തി വെട്ടി ഭാരതം ലോകത്തിലെ ഒന്നാം നിരയിലേക്ക് കടന്നു വരുമെന്നും അത് ലോകത്തിന്റെ സംതുലനാവസ്ഥയെ തകർക്കുന്ന സാമൂഹിക ക്രമത്തിന് വഴിവെക്കുമെന്നും കലാ ബോധവൽക്കരണ പരിപാടി ഉദ്‌ഘാടനം ചെയ്തു സംസാരിച്ച തോമസ് പീറ്റർ ഉദ്‌ബോധിപ്പിച്ചു.
പരിപാടികൾക്ക് സോഷ്യൽ വർക്ക് ഡിപ്പാർട്ടുമെന്റ് മേധാവി സിജൂ തോമസ്, അധ്യാപകരായ ജിനു ജോസഫ് ,ഐഡാ ജോസ് വിദ്യാർത്ഥി പ്രതിനിധികളായ കാർത്തിക പ്രദീപ് , റോസ് ജെ പൂവത്തുങ്കൽ തുടങ്ങിയവർ നേതൃത്വം നൽകി .