
രാമപുരം: രാമപുരം മാർ അഗസ്തീനോസ് കോളേജ് ഐ ക്യു എ സി യുടെയും ഉന്നത് ഭാരത് അഭിയാന്റെയും ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ 75 -ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് മാസം 12 ആം തിയതി സ്വാതന്ത്ര്യ ദിന സന്ദേശ റാലി നടത്തപ്പെടുന്നു.
12 – ആം തിയതി 1:30 പി. എം. ന് കോളേജ് അങ്കണത്തിൽ നിന്നും അധ്യാപകരുടെയും വിദ്യാർഥികളുടെയും പങ്കാളിത്തത്തോടെ നടത്തുന്ന ഇരുചക്ര വാഹന റാലി വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് ആലഞ്ചേരിയുടെ ആമുഖ സന്ദേശത്തോടെ ആരംഭിക്കുന്നതും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. സണ്ണി പൊരുന്നക്കോട്ടിന്റെ സാന്നിധ്യത്തിൽ രാമപുരം സബ് ഇൻസ്‌പെക്ടർ . ശ്രീ. അരുൺകുമാർ പി. എസ്. ഫ്ളാഗ്ഓഫ് ചെയ്യുന്നതുമാണ്.
തുടർന്ന് പാലാ റോഡിലൂടെ ചക്കാമ്പുഴ ജങ്ഷനിലെത്തുന്ന റാലി കൊണ്ടാട് റോഡിലൂടെ രാമപുരം ഉഴവൂർ റോഡിൽ പ്രവേശിച്ച് കൂടപ്പുലം വഴി അനിച്ചുവട് ജംഗ്‌ഷനിലൂടെ രാമപുരം അമ്പലം ജംഗ്‌ഷനിൽ എത്തിച്ചേരുന്നു.
തുടർന്ന് രാമപുരം ടൗണിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ കോളേജ് മാനേജർ റവ .ഡോ. ജോർജ് വര്ഗീസ് ഞാറക്കുന്നേൽ സ്വാതന്ത്ര്യദിന സന്ദേശം നൽകുന്നതുമാണ്. കോളേജ് അധ്യാപകൻ സുബിൻ ജോസ് മാജിക്‌ഷോയും അവതരിപ്പിക്കും. പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ്, കോർഡിനേറ്റർ മനോജ് സി ജോർജ് , വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ്, പ്രകാശ് ജോസഫ്, രാജീവ് ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകും.