രാമപുരം ഗ്രാമപഞ്ചായത്തില്‍ ലൈഫ് സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു; അപേക്ഷകര്‍ അറിയേണ്ടതെല്ലാം

രാമപുരം: രാമപുരം ഗ്രാമപഞ്ചായത്തില്‍ ലൈഫ് സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതി 2017 തയ്യാറാക്കിയ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാന്‍ കഴിയാതെ പോയ അര്‍ഹരായ ഗുണഭോക്താക്കളുടെ പുതിയ പട്ടിക തയ്യാറാക്കുന്നു.

ഇതിനായി പി.എം.എ.വൈ., ആശ്രയ പദ്ധതി പ്രകാരം അപേക്ഷിച്ചിട്ടുള്ളവരും ഉള്‍പ്പെടെ ചുവടെ ചേര്‍ത്തിരിക്കുന്ന രേഖകള്‍ സഹിതം ഓണ്‍ലൈന്‍ മുഖേന അപേക്ഷയും അനുബന്ധരേഖകളും സമര്‍പ്പിക്കേണ്ടതാണ്.

അപേക്ഷ ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിക്കേണ്ട ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ജനസേവന കേന്ദ്രത്തില്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് ബൈജു പുതിയിടത്തുചാലില്‍ അറിയിച്ചു.

പൊതു മാനദണ്ഡം

 • 2020 ജൂലൈ ഒന്നിന് മുമ്പ് റേഷന്‍കാര്‍ഡ് ലഭിച്ചവര്‍
 • റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള അംഗങ്ങളുടെ പേരില്‍ വാസയോഗ്യമായ വീട് ഉണ്ടാവാന്‍ പാടില്ല.
 • 25 സെന്റ് സ്ഥലത്തില്‍ കൂടുതല്‍ പാടില്ല.

അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍

ഭവനരഹിതര്‍

 • റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ്
 • ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് (ഭാര്യയുടെയും ഭര്‍ത്താവിന്റെയും)
 • സ്ഥലത്തിന്റെ കരം അടച്ച രസീത് (2020-21)
 • വരുമാന സര്‍ട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസില്‍ നിന്നും)
 • ജാതി സര്‍ട്ടിഫിക്കറ്റ് (എസ്.സി., എസ്.റ്റി വിഭാഗക്കാര്‍ക്ക് മാത്രം)
 • സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ക്ലേശ ഘടകത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ആയതു തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം.
 • റേഷന്‍ കാര്‍ഡിലുള്‍പ്പെട്ട കുടുംബാംഗങ്ങളുടെ പേരില്‍ 25 സെന്റില്‍ കൂടുതല്‍ ഭൂമിയില്ല എന്ന അപേക്ഷകന്റെ സമ്മതപത്രം.
 • ബാങ്ക് പാസ്ബുക്ക് പകര്‍പ്പ് (അപേക്ഷകന്റെ)

ഭൂരഹിത ഭവന രഹിതര്‍

 • റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ്
 • ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് (ഭാര്യയുടെയും ഭര്‍ത്താവിന്റെയും)
 • സ്ഥലത്തിന്റെ കരം അടച്ച രസീത് (2020-21)
 • വരുമാന സര്‍ട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസില്‍ നിന്നും)
 • ജാതി സര്‍ട്ടിഫിക്കറ്റ് (എസ്.സി., എസ്.റ്റി വിഭാഗക്കാര്‍ക്ക് മാത്രം)
 • സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ക്ലേശ ഘടകത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ആയതു തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം.
 • റേഷന്‍ കാര്‍ഡിലുള്‍പ്പെട്ട കുടുംബാംഗങ്ങളുടെ പേരില്‍ ഭൂമിയില്ല എന്ന സാക്ഷ്യപത്രം. (വില്ലേജ് ഓഫീസില്‍ നിന്നും)
 • റേഷന്‍ കാര്‍ഡിലുള്‍പ്പെട്ട കുടുംബാംഗങ്ങളുടെ പേരില്‍ ഭൂമിയില്ല എന്ന അപേക്ഷകന്റെ സാക്ഷ്യപത്രം.
 • ബാങ്ക് പാസ്ബുക്ക് പകര്‍പ്പ് (അപേക്ഷകന്റെ)

കൂടുതല്‍ വിവരങ്ങള്‍ക്ക് 8330 858964, 94954 29288 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം ഉറപ്പാക്കുന്നതിനായി വ്യത്യസ്ത വാര്‍ഡുകള്‍ക്ക് പ്രത്യേക സമയക്രമം നിശ്ചയിച്ചിരിക്കുന്നു.

അപേക്ഷ സമര്‍പ്പിക്കുന്നതിന് വാര്‍ഡുകള്‍ താഴെ പറയും പ്രകാരം ക്രമീകരിച്ചിരിക്കുന്നു.

തീയതി, വാര്‍ഡുകള്‍ എന്ന ക്രമത്തില്‍

 • 1-8-2020: വാര്‍ഡ് 1, വാര്‍ഡ് 2
 • 3-8-2020: വാര്‍ഡ് 3, വാര്‍ഡ് 4
 • 4-8-2020: വാര്‍ഡ് 5, വാര്‍ഡ് 6
 • 5-8-2020: വാര്‍ഡ് 7, വാര്‍ഡ് 8
 • 6-8-2020: വാര്‍ഡ് 9, വാര്‍ഡ് 10
 • 7-8-2020: വാര്‍ഡ് 11, വാര്‍ഡ് 12
 • 8-8-2020: വാര്‍ഡ് 13, വാര്‍ഡ് 14
 • 10-8-2020: വാര്‍ഡ് 15, വാര്‍ഡ് 16
 • 11-8-2020: വാര്‍ഡ് 17, വാര്‍ഡ് 18
join group new

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: