രാമപുരം: പാവപ്പെട്ടവര്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച് രാമപുരത്തു നിന്നും വിശുദ്ധിയുടെ പടവുകള്‍ കയറിയ കുഞ്ഞച്ചന്റെ തിരുനാളിനോട് അനുബന്ധിച്ച് പുറത്തിറക്കിയ ഭക്തിഗാന ആല്‍ബങ്ങള്‍ ശ്രദ്ധ നേടുന്നു.
ഡ്രോപ്‌സ് മീഡിയ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ പൗരോഹിത്യ സ്വീകരണ ശതാബ്ദിയോടനുബന്ധിച്ച്, രാമപുരം വാ. കുഞ്ഞച്ചന്റെ തീര്‍ഥാടന കേന്ദ്രത്തിന് വേണ്ടി പുറത്തിറക്കിയ നാല് ആല്‍ബം സോങ്ങുകളാണ് വിശ്വാസികള്‍ നെഞ്ചോടു ചേര്‍ത്തുവയ്ക്കുന്നത്.
വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ പൗരോഹിത്യ സ്വീകരണ ശതാബ്ദിയോടനുബന്ധിച്ചുളള ഗാനോപഹാരമായിട്ടാണ് ഈ നാല് ആല്‍ബങ്ങള്‍ പുറത്തിറക്കിയത്. നാല് ഘട്ടമായിട്ട് പുറത്തിറക്കിയ ആല്‍ബങ്ങളുടെ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത് പാലാ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവാണ്.
ഗാനാലാപനത്തിലൂടെ മനുഷ്യന്‍ ദൈവത്തെ ഇരട്ടിയായി സ്തുതിക്കുന്നു, വാഴ്ത്തപ്പെട്ട കുഞ്ഞച്ചനോടുള്ള ആദരവും സ്‌നേഹവും ഗാനങ്ങളിലൂടെ നിര്‍വ്വഹിക്കുമ്പോള്‍ അതിന് ഒരു പുതിയ മാനം കൈവരുന്നുവെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു കൊണ്ട് പറഞ്ഞു.
ചടങ്ങില്‍ രാമപുരം ഇടവക വികാരി റവ ഡോക്ടര്‍ ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. മാണി കൊഴുപ്പന്‍കുറ്റി, ഫാ. ജോര്‍ജ്ജ് ഈറ്റക്കക്കുന്നേല്‍, ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, വൈസ് പോസ്റ്റുലേറ്റര്‍ ഫാ.സെബാസ്റ്റ്യന്‍ നടുത്തടം, കൈക്കാരന്മാര്‍, സഹകാരികള്‍, സംഗീത സംവിധായകന്‍ സിനോ ആന്റണി, ഗായകരായ ശില്പ രാജു, ഓവിയാറ്റ്‌സ് അഗസ്റ്റിന്‍ എന്നിവര്‍ പങ്കെടുത്തു.
‘കുഞ്ഞുങ്ങളുടെ കുഞ്ഞച്ചന്‍’, ‘ദിവ്യ സാന്നിധ്യം’, ?’സംഗീതാര്‍ച്ചന’, ‘പാവങ്ങള്‍ക്ക് കാവല്‍’ എന്നീ നാലു ആല്‍ബങ്ങളും കുഞ്ഞച്ചന്‍ എന്ന പുണ്യവാന്റെ ജീവിതത്തെ വരച്ചു കാട്ടുന്നു.
ഇതിലെ ഓരോ വരികളിലും സംഗീതത്തിലും ആ പുണ്യവാന്റെ മധുരസ്മരണകള്‍ കേള്‍ക്കുന്ന ഓരോ ശ്രോതാവിലേക്കും ആഴത്തില്‍ പതിഞ്ഞിറങ്ങുന്നു. ഇതില്‍ ആദ്യം പുറത്തിറങ്ങിയ ആല്‍ബം കുഞ്ഞുങ്ങളുടെ കുഞ്ഞച്ചന്റെ വരികള്‍ എഴുതിയത് രാമപുരം തീര്‍ത്ഥാടന കേന്ദ്രം വൈസ് പോസ്റ്റുലേറ്റര്‍ ആയിരിക്കുന്ന ബഹു. ഫാ. സെബാസ്റ്റ്യന്‍ നടുത്തടം ആണ്.
രണ്ടാമത്തെ പാട്ട് ദിവ്യ സാന്നിധ്യം-ത്തിന് തൂലിക ചലിപ്പിച്ചത് പാലാ രൂപതയുടെ അഭിവന്ദ്യ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവാണ്. മൂന്നാമത്തെ ഗാനം ‘പാവങ്ങള്‍ക്ക് കാവല്‍’ രചിച്ചത് ഫാ റോയി കണ്ണന്‍ചിറ സി.എം. ഐ ആണ്. ഈ മൂന്ന് ഗാനങ്ങള്‍ക്കും സംഗീതം ഒരുക്കിയത് സിനോ ആന്റണിയാണ്.
ഇതിനൊപ്പം കുഞ്ഞച്ചനോടുള്ള മനോഹരമായ ഒരു കീര്‍ത്തമാണ്. സംഗീതാര്‍ച്ചന എന്നു പേരിട്ടിരിക്കുന്ന ഈ കീര്‍ത്തനം രാമപുരം ഇടവകക്കാരന്‍ കൂടിയായ ഫാ. സ്റ്റെഫിന്‍ തൈരംചേരില്‍ ഒ. േ്രപം ആണ്.
ദേശമംഗലം നാരായണന്‍ നമ്പൂതിരിപ്പാട് വരികളും സംഗീതവും കൈകാര്യം ചെയ്തിരിക്കുന്നു. കുമാരി ഒവിയാറ്റസ് അഗസ്റ്റിന്‍, സീ കേരളയിലെ സംഗീത റിയാലിറ്റി ഷോ സരിഗമപ-യിലൂടെ ശ്രദ്ധ നേടിയ സഞ്ജയ് വി ഐസണ്‍, ഐഡിയാ സ്റ്റാര്‍ സിംഗര്‍ ഫെയിം ജിന്‍സ് ഗോപിനാഥ്, ശില്‍പാ രാജു, ഫാ. സ്റ്റെഫിന്‍ തൈരംചിറയില്‍ എന്നിവരാണ് ഈ സംഗീത ആല്‍ബത്തിന്‍ സ്വരമാധുര്യം ഏകിയത്.
ഭാഗ്യസ്മരണാര്‍ഹനായ വാഴ്ത്തപ്പെട്ട കുഞ്ഞച്ചനെ അതിമനോഹരമായ വരികളിലൂടെ ജനഹൃദയങ്ങളിലേക്ക് എത്തിച്ചിരിക്കുകയാണ് ഈ ആല്‍ബം സോങ്ങുകള്‍. ഇതിന്റെ പശ്ചാത്തല സം?ഗീതവും വിഷ്വല്‍ ഇഫക്ടും അതിനുള്ള ഉദാഹരണമാണ്. കാഞ്ഞിരപ്പള്ളി സി 30 പ്രൊഡക്ഷന്‍സ് ആണ് ഇതിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച് ഈ ആല്‍ബങ്ങള്‍ക്ക് ദൃശ്യചാരുതയേകിയത്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19