രാമപുരത്ത് ഒരു മുന്നണിക്കും ഭൂരിപക്ഷമില്ല

രാമപുരം: രാമപുരത്ത് ഒരു മുന്നണിക്കും ഭൂരിപക്ഷമില്ല. യു.ഡി.എഫിന് 8 സീറ്റ് കിട്ടി.എല്‍.ഡി.എഫില്‍ കേ.കോണ്‍.(എം) 5 സീറ്റ് നേടി: ബി.ജെ.പി.മൂന്നും രണ്ട് സ്വതന്ത്രരും വിജയിച്ചു.

യു.ഡി.എഫ് – 8
കേ.കോണ്‍ (എം)- 5,
സ്വതന്ത്രര്‍ – 2
ബി.ജെ.പി. 3

Advertisements

കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് ഉഴവൂര്‍ ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയുമായ ബിജു പുന്നത്താനം, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് മോളിപീറ്റര്‍, മുന്‍ മണ്ഡലം പ്രസിഡണ്ട് ഡി. പ്രസാദ്, യു.ഡി.എഫ് പാനലിനെ നയിച്ച സഹകരണ ബാങ്ക് പ്രസിഡണ്ട് വി.എ. ജോസ് (ഏപ്പച്ചന്‍) ഉഴുന്നാലില്‍ എന്നിവരാണ് പരാജയപ്പെട്ട പ്രമുഖര്‍.

ഇവിടെ ജില്ലാ പഞ്ചായത്തും, മൂന്ന് ബ്ലോക്ക് പഞ്ചായത്ത് സീറ്റും വലിയ ഭൂരിപക്ഷത്തില്‍ കേ: കോണ്‍. (എം) എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ നേടിയെങ്കിലും ഗ്രാമ പഞ്ചായത്തില്‍ എല്‍.ഡി.എഫിന് മുന്നേറാനായില്ല.

മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും കേരള കോണ്‍ഗ്രസ് നേതാവുമായ ബൈജു ജോണ്‍ പുതിയിടത്തുചാലില്‍ പഴമല ബ്ലോക്ക് ഡിവിഷനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു.

You May Also Like

Leave a Reply